Home IndiaUncut കർഷകർക്കൊപ്പം അണിനിരന്ന് സോഷ്യൽ മീഡിയ;വൈറലായി #BoycottLays

കർഷകർക്കൊപ്പം അണിനിരന്ന് സോഷ്യൽ മീഡിയ;വൈറലായി #BoycottLays

292
0
SHARE

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കുത്തകയായ പെപ്സികോയുടെ നിയമനടപടിയ്ക്കെതിരെ വമ്പൻ പ്രതിഷേധവുമായി സോഷ്യൽ മീഡിയ. പെപ്‌സികോ നിയമനടപടി സ്വീകരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ലെയ്‌സ് പൊട്ടറ്റോ ചിപ്പ്‌സ് ഉണ്ടാക്കുന്ന ഇനം ഉരുളക്കിഴങ്ങ്, കൃഷി ചെയ്തുവെന്നതിന്റെ പേരിലാണ് ഒന്‍പത് കര്‍ഷകര്‍ക്കെതിരെ നടപടിയുമായി പെപ്‌സികോ നീങ്ങിയത്.

ഓരോ കര്‍ഷകരും 1.05 കോടി രൂപ വീതം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. എന്നാൽ പെപ്സികോ ഉൽപ്പനങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനവുമായി #BoycottLays ക്യാമ്പയിൻ ശക്തമാക്കുകയാണ്.

കർഷകർക്കെതിരെ നിലപാട് സ്വീകരിച്ച പെപ്സികോ ബഹിഷ്കരിക്കണമെന്ന അവശ്യം ഉന്നയിച്ച് കിസാൻ സഭ രം​ഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ബഹിഷ്കരണ ആഹ്വാനം നടത്തി. ഇത് എല്ലാവരും ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളിൽ ബിഷികരണ ക്യാമ്പൻ വെെറലാവുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.