Home KeralaFocus എൽഡിഎഫ് റാലി കണ്ടാൽ വയനാട് ചൈനയിലാണെന്നും അമിത് ഷാ പറയും; എൻ എസ് മാധവൻ

എൽഡിഎഫ് റാലി കണ്ടാൽ വയനാട് ചൈനയിലാണെന്നും അമിത് ഷാ പറയും; എൻ എസ് മാധവൻ

1224
0
SHARE

വയനാട്ടിൽ നടക്കുന്ന ഇടതുപക്ഷത്തിന്റെ റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയുമെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. വയനാട്ടിൽ എൽഡിഎഫ് സംഘടിപ്പിച്ച റാലിയുടെ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ടാണ് അദ്ദേഹം അമിത് ഷാക്കെതിരെ രം​​ഗത്തെത്തിയത്.

വയനാട്ടിൽ യുഡിഎഫ് നടത്തിയ റാലി കണ്ടാൽ വയനാട് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്ന വാദവുമായി അമിത് ഷാ രം​ഗത്തെത്തിയിരുന്നു. യുഡിഎഫ് നടത്തിയ റാലിയിലെ മുസ്ലീം ലീഗിന്‍റെ പതാകകൾ കണ്ടായിരുന്നു അമിത് ഷായുടെ പരാമർശം. അമിത് ഷായുടെ പരാമർശം വർഗ്ഗീയമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും കാട്ടി മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ വയനാടിനെക്കുറിച്ചുള്ള പാകിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയില്ലെന്നാണ് അമിത് ഷായുടെ നിലപാട്. കേരളത്തിൽ വർ​ഗീയ ചേരിതിവുണ്ടാക്കാൻ ശ്രമിക്കുന്നതിനുള്ള ബിജെപി അധ്യക്ഷന്റെ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.