സാമൂഹ്യമാദ്ധ്യമങ്ങളിൽ വീണ്ടും വിമർശിക്കപ്പെടുകയാണ് കെ സുരേന്ദ്രന്റെ കൊലവിളി പ്രസംഗം. തങ്ങൾക്ക് യാതൊരു ശക്തിയുമില്ലാതിരുന്ന കാലത്തും തങ്ങൾ കൊലകൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പ്രസംഗമാണ് വിമർശനങ്ങൾക്കിടയാകുന്നത്. എൻഡിഎ റാലിക്കിടെ ബംഗളൂരുവിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൽ വീണ്ടും ചർച്ചയാവുന്നത്.
പത്തനംത്തിട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രനെതിരെ കൊലപാത ശ്രമമടക്കം 240 കേസുകൾ രജിസ്റ്റർ ചെയിതിട്ടുണ്ടെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും സുരേന്ദ്രനെതിരെ കേസുകൾ നിലവിലുണ്ട്. മതസൗഹാർദം നിലനിൽക്കുന്ന കേരളത്തിൽ വർഗീയ വിത്തുകൾ പകാനുള്ള വിദ്വേഷ പ്രസംഗങ്ങളാണ് സുരേന്ദ്രനടക്കമുള്ള ബിജെപി സ്ഥാനാർത്ഥികൾ കേരളത്തിലുടനീളം അഴിച്ചു വിടുന്നത്.
കൊലപാതകങ്ങൾ നടത്തുന്നതിന് തങ്ങൾക്ക് ഏതു സാഹചര്യവും പ്രശ്നമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ ചർച്ചയാകുന്ന വീഡിയോ. പ്രസംഗിക്കാൻ മാത്രമല്ല കൊലനടത്താനും തനിക്ക് മടിയില്ലെന്നതിന് തെളിവാണ് കെ സുരേന്ദ്രനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ നിന്ന് വ്യക്തമാകുന്നത്.