ദളിതനാണെന്ന പേരിൽ തങ്ങളെ രാഹുൽ ​ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നിന്ന് മാറ്റി നിർത്തി; ​കോൺ​ഗ്രസിൽ ജാതി വിവേചനം ചുണ്ടിക്കാട്ടി യുത്ത് കോൺ​ഗ്രസ് നേതാവ്

  SHARE

  കോൺ​ഗ്രസിലെ ജാതി വിവേചനം ചൂണ്ടിക്കാട്ടി യുത്ത്കോൺ​ഗ്രസ് നേതാവും തൃത്താല കോൺ​ഗ്രസ് വൈസ് പ്രസിഡണ്ടുമായ സുബ്രമണ്യൻ രം​ഗത്ത്. തൃത്താലയിലെ രാഹുൽ ​ഗന്ധിയുടെ പരിപാടിയിൽ ലൈനപ്പ് പാസ് നൽകുന്നതു സംബന്ധിച്ചാണ് ജാതി വിവേചനം നടന്നതായി കോൺ​ഗ്രസ് നേതാവ് വ്യക്തമാക്കുന്നത്. ലൈനപ്പ് പാസ് നൽകുന്നത് സംബന്ധിച്ച് പരിപാടിക്ക് തലേ ദിവസം കോൺ​ഗ്രസിലെ പ്രമുഖ നേതാവിനോട് ചോദിച്ചപ്പോൾ പറഞ്ഞത് കാറ്റഗറി നോക്കിയാണ് പ്രവേശനം നൽകുന്നത് എന്നാണെന്ന് സുബ്രമണ്യൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ പരിപാടി കഴിഞ്ഞപ്പോഴാണ് മനസിലായത് ഇവർ ഉദ്ദേശിച്ച കാറ്റഗറി ജാതി അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് സുബ്രമണ്യൻ വഹിക്കുന്ന പാർട്ടി പദവിക്ക് തുല്യനും അതിനു താഴെ ഉള്ളവനും പദവി ഒന്നും ഇല്ലാത്തവനും പാസ് അനുവദിച്ചിരുന്നു. എന്നാൽ ആതിഥേയനും നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായ തന്നെയും ആതിഥേയനും പാർലമെന്റ് യൂത്ത് കോൺഗ്രസ് ജന: സെക്രട്ടറയുമായ അനീഷ് വട്ടംകുളത്തെയും പാസ് അനുവദിക്കാതെ പരിപാടിയിൽ നിന്ന് മാറ്റി നിർത്തി. പാർട്ടി പദവികൾ ഒന്നും ഇല്ലാത്തവർക്ക് ലൈനപ്പിന് പാസ് നൽകി തങ്ങളെ മാറ്റി നിർത്തിയത് തങ്ങൾ ദളിത് വിഭാഗത്തിൽ നിന്നുമാണ് എന്നുള്ളതിനാലാണെന്ന് സിബ്രമണ്യൻ വ്യക്തമാക്കുന്നു. സിവിൽ സർവീസ് നേടിയ ശ്രീധന്യയുടെ കുടുംബത്തിലെത്തി രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കാനും സമയം ചിലവഴിക്കാനും സമയം കണ്ടെത്തുമ്പോളും പാർട്ടിയിൽ ഇപ്പോഴും ജാതി വിവേചനം കൊടികുത്തി വാഴുകയാണെന്നും കുറിപ്പ് ചുണ്ടിക്കാട്ടുന്നു.

  ലൈനപ്പ് പാസുമായി ബന്ധപ്പെട്ട് ചില നേതാക്കൾ വിഭാഗീയത കാണിച്ചു എന്നുള്ളത് പറയാതിരിക്കാൻ കഴിയില്ല.. സിവിൽ സർവീസ് നേടിയ…

  Posted by Adv Mp Subramanyan on Wednesday, 17 April 2019

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.