Home KeralaFocus എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

106
0
SHARE

എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്‌സ് (15) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ പെയ്തു. സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന കൊടും ചൂടിന് ആശ്വാസമായാണ് വ്യാപകമായി മഴ ലഭിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും അതിശക്തമായ മഴ പെയ്തു. തെക്കന്‍ കേരളത്തിലാണ് വ്യാപകമായി മഴ പെയ്തത്. വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

മലപ്പുറം ജില്ലയില്‍ നാളെ കനത്ത മഴയുണ്ടായേക്കും. ഇടിയോടു കൂടിയ മഴക്കൊപ്പം നാല്‍പ്പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴ ലഭിച്ചെങ്കിലും ഇന്നും നാളെയും താപനില ശരാശരിയില്‍ നിന്നും മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന മുന്നറിയിപ്പും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.