Home Uncategorized എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു

എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു

SHARE

ഉത്തര്‍പ്രദേശ് മുൻ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി അന്തരിച്ചു. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രോഹിത്തിന്‍റെ മരണം. ശേ​ഖ​ര്‍ തി​വാ​രി മ​രി​ച്ച​താ​യി സൗ​ത്ത് ഡ​ല്‍​ഹി പോ​ലീ​സാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. മാ​ക്‌​സ് സാ​കേ​ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴെ​ക്കും മ​ര​ണം സം​ഭ​വി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ത​ന്നെ മ​ക​നാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​ഡി.​തി​വാ​രി​ക്കെ​തി​രെ രോ​ഹി​ത് നീ​ണ്ട​കാ​ലം നി​യ​മ​യു​ദ്ധം ന​ട​ത്തി​യ​ത് വലിയ വാ​ര്‍​ത്ത​യാ​യി​രു​ന്നു.

രോഹിത്തിന്‍റെ പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയില്‍ തിവാരി തന്നെയാണ് അഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് ഇക്കാര്യം പരസ്യമായി സമ്മതിച്ച തിവാരി, രോഹിതിന്‍റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.