Home IndiaUncut ബിജെപി പ്രവർത്തകർ‌ മോദിയ്ക്കെതിരെ തിരിഞ്ഞു; ഒഴി‍ഞ്ഞ കസേരകളോട് പ്രസം​ഗിച്ച് മോദി

ബിജെപി പ്രവർത്തകർ‌ മോദിയ്ക്കെതിരെ തിരിഞ്ഞു; ഒഴി‍ഞ്ഞ കസേരകളോട് പ്രസം​ഗിച്ച് മോദി

418
0
SHARE

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഭുവനേശ്വറിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് നൂറോളം ഒഴിഞ്ഞ കസേരകൾ. ഭുവനേശ്വറിലെ ബാരമുണ്ട ​ഗ്രൗണ്ടിൽ ഏപ്രിൽ 16-നാണ് റാലി നടന്നത്. ന​ഗരത്തിൽ സംഘടിപ്പിച്ച റോഡ്ഷോയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ​ഗ്രൗണ്ടിൽ എത്തിയതായിരുന്നു മോദിയെന്ന്ഇം​ഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

റാലിക്കിടെ മോദി നടത്തിയ പ്രസം​ഗത്തിലെ ചില പരാമർശങ്ങളിൽ പ്രകോപിതരായ ജനങ്ങൾ കസേരകളിൽനിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. വേദിയുടെ പിറകിലും മുന്നിലുമായി നൂറോളം കസേരകൾ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. മോദി പ്രസം​ഗിക്കുന്നതിന്റെയും ജനങ്ങൾ എഴുന്നേറ്റ് പോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.