Home Don't Miss ബിജെപി ചേരാൻ കെ സുധാകരൻ മുന്നോട്ട് വെച്ചത് കേന്ദ്ര സഹമന്ത്രി, രാജ്യസഭ എംപി സ്ഥാനങ്ങൾ; കോൺ​ഗ്രസ്...

ബിജെപി ചേരാൻ കെ സുധാകരൻ മുന്നോട്ട് വെച്ചത് കേന്ദ്ര സഹമന്ത്രി, രാജ്യസഭ എംപി സ്ഥാനങ്ങൾ; കോൺ​ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ

2285
0
SHARE

കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ ബിജെപിയിൽ‌ പോകാനായി ചർച്ച നടത്തിയെന്ന് കോൺ​ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ. സുധാകരന്റെ ബിജെപി ബന്ധം വെളിപ്പെടുത്തി കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം രം​ഗത്ത് വന്നത് കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി. സുധാകരൻ ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തിയെന്നും രാജ്യസഭാ സീറ്റും കേന്ദ്ര സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടു എന്നും പ്രദീപ് വട്ടിപ്രം വെളിപ്പെടുത്തി.ഡിസിസി ഓഫീസ് നിർമാണത്തിനായി പിരിച്ച കോടിക്കണക്കിന് രൂപ സുധാകരൻ മുക്കിയെന്നും ഡിസിസി ജനറൽ സെക്രട്ടറി പറഞ്ഞു.ഇക്കാര്യങ്ങളിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം പ്രദീപ് വട്ടിപ്രം രാജി വച്ചു.

ഡി സി സി ഓഫീസ് നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും ബിജെപി പ്രവേശനത്തിനൊപ്പം സുധാകരനെതിരെ ഉന്നയിച്ചത്. അഞ്ചു വർഷത്തിന് മുൻപേ പൊളിച്ചു മാറ്റിയ ഡിസിസി ഓഫീസ് ഇതുവരെ പുനർ നിർമിച്ചില്ല. ഇതിനായി വിദേശത്ത് നിന്ന് ഉൾപ്പെടെ പിരിച്ച കോടിക്കണക്കിന് രൂപ സുധാകരൻ സ്വന്തം കീശയിൽ ആക്കിയെന്ന് പ്രദീപ് വട്ടിപ്രം പറഞ്ഞു.

ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തിയ കെ സുധാകരൻ രാജ്യസഭ അംഗത്വവും കേന്ദ്ര സഹ മന്ത്രി സ്ഥാനവും ആവശ്യപ്പെട്ടു. ബി ജെ പി യുമായി വിലപേശൽ വിജയിക്കാതെ വന്നതിലാണ് സുധാകരൻ ഇപ്പഴും കോൺഗ്രസിൽ തുടരുന്നത്.കണ്ണൂർ ജില്ലയിൽ ആർ എസ് എസ് നേതൃത്വവുമായി സുധാകരന് അവിശുദ്ധ കൂട്ട്കെട്ട് ഉണ്ട്.സുധാകരന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡി സി സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ച പ്രദീപ് വട്ടിപ്രം കോൺഗ്രെസ്സുകാരനായി തന്നെ തുടരുമെന്നും വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.