Home Don't Miss ശബരിമലയുടെ പേരില്‍ കേരളത്തില്‍ മുതലെടുപ്പ് നടത്തേണ്ട; മോദിയോട് പിണറായി

ശബരിമലയുടെ പേരില്‍ കേരളത്തില്‍ മുതലെടുപ്പ് നടത്തേണ്ട; മോദിയോട് പിണറായി

295
0
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മോദി ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസിലാക്കി സംസാരിക്കണമെന്നാണ് പിണറായി പറഞ്ഞത്.

ശബരിമലയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ശബരിമലയുടെ പേരില്‍ കേരളത്തില്‍ മുതലെടുപ്പ് നടത്താമെന്ന് കരുതേണ്ട, പിണറായി പറഞ്ഞു.

അയ്യപ്പന്റെയും ശബരിമലയുടെയും പേരു പറഞ്ഞ് അത്ഭുതങ്ങള്‍ സംഭവിപ്പിക്കാമെന്നാണ് മോദിയും അമിത് ഷായും ആഗ്രഹിക്കുന്നതെന്നും അതിനായി അവര്‍ മോഹിക്കേണ്ടെന്നും ശബരിമലയില്‍ അറസ്റ്റ് നടന്നത് കലാപഭൂമി ആക്കാനുള്ള ശ്രമം തടയാന്‍ വേണ്ടിയാണെന്നും പിണറായി വ്യക്തമാക്കി.

അക്രമം കാണിക്കാന്‍ ആര് പുറപ്പെട്ടാലും അഴിയെണ്ണും. ശബരിമലയെ ഉന്നതമായ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി. അതിവേഗം ഇത് പൂര്‍ത്തിയാക്കും, പിണറായി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.