Home Don't Miss തരൂരിന് മുൻപ് തിരുവനന്തപുരത്ത് നടന്നത് ഇക്കുറി ആവർത്തിക്കും, പ്രതീക്ഷയിൽ ഇടത് ക്യാമ്പുകൾ

തരൂരിന് മുൻപ് തിരുവനന്തപുരത്ത് നടന്നത് ഇക്കുറി ആവർത്തിക്കും, പ്രതീക്ഷയിൽ ഇടത് ക്യാമ്പുകൾ

218
0
SHARE

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ രണ്ട തിരഞ്ഞെടുപ്പുകളിലും(2009 , 2014 ) യു.ഡി.എഫിനൊപ്പമായിരുന്നു തിരുവനന്തപുരം. 2009 ൽ ശശി തരൂരിനെ മുൻ നിർത്തിയാണ് കോൺഗ്രസ് മണ്ഡലം സ്വന്തമാക്കിയത്. 2014 തിരഞ്ഞെടുപ്പിൽ തരൂർ വിജയം അവർത്തിച്ചതോടെ മണ്ഡലം കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് എന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തിയത്. തരൂരിന്റെ വിജയത്തിന് കോൺഗ്രസ് രാഷ്ട്രീയത്തിനപ്പുറത്തേക്ക് വ്യക്തിപ്രഭാവത്തിന്റെയും കൂടി സ്വാധീനം ഉണ്ടായിരുന്നു എന്നത് കോൺഗ്രസ് നേതാക്കൾ പോലും അംഗീകരിക്കുന്ന സത്യമാണ്. എന്നാൽ ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും എതിർ സ്ഥാനാർഥികളായി മത്സരിച്ചിരുന്നവരുടെ കൂടി പ്രകടനം വിലയിരുത്തേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സി.പി.ഐ മത്സരിക്കുന്ന ഈ സീറ്റിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ സി.പി.ഐക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അതിനാൽ തന്നെ കടുത്ത രാഷ്ട്രീയ പ്രചാരണത്തിനും ഏറ്റുമുട്ടലും ഇല്ലാതെയാണ് കോൺഗ്രസ് ജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ഓ.രാജഗോപാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ പിന്നിലെ കോൺഗ്രസ് ബി.ജെ.പി. സമവാക്യം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. ഈ തിരഞ്ഞെടുപ്പിലും ഇതിനോടകം ഈ സഖ്യം വെളിപ്പെട്ടിട്ടുണ്ട്. ഇവിടെ ഇനി നിർണായകം ആകുക ഇടതു പക്ഷത്തിന്റെ പ്രവർത്തനമാണ്. എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ പ്രകടനം ശ്രദ്ധേയമാകുന്നത് എന്ന് മനസ്സിലാകണമെങ്കിൽ കുറച്ച് ചരിത്രം കൂടി അറിയണം?

2009 ന് മുൻപ് നടന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ തിരഞ്ഞെടുപ്പായിരുന്നു. മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാർത്ഥികളെ മുന്നോട്ട് വെച്ചു. ഇടത് പക്ഷ സ്ഥാനാർത്ഥിയായി പനിയാണ് രവീന്ദ്രൻ മത്സരിച്ചപ്പോൾ, കോൺഗ്രസിന് വേണ്ടി വി.എസ്.ശിവകുമാറും, ബി.ജെ.പിക്ക് വേണ്ടി സി.കെ.പദ്മനാഭനും കളത്തിലിറങ്ങി. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ 759,237 വോട്ടിന് പരാജയപ്പെടുത്തി ഇടതുപക്ഷം വിജയം കൊയ്തു.
അതിനു മുന്നേയുള്ള 2004 ലെ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ പി.കെ.വാസുദേവൻ നായർ 764,317വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥിയെ തോല്പിച്ച് വിജയിച്ചു അതും രാഷ്ട്രീയ തിരഞ്ഞെടുപ്പായിരുന്നു. ഇരു മുന്നണികളും ഉശിരന്മാരായ സ്ഥാനാർത്ഥികളെ മുന്നോട്ട് വെച്ചു. അപ്പോളും വിജയിച്ചത് ഇടതുപക്ഷം. ഇനിയും ചരിത്രം നോക്കിയാൽ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തി രാഷ്ട്രീയ തിരഞ്ഞെടുപ്പ് നടന്നപ്പോൾ കരുണാകരനെയും, വി.എസ്.ശിവകുമാറിനെയും വിജയിപ്പിച്ചത് മാറ്റി നിർത്തിയാൽ കൂടുതൽ തവണയും ജയിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. മോശം സ്ഥാനാർത്ഥികളെ നിർത്തിയപ്പോളൊക്കെ തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട് എന്നതും വസ്തുതയാണ്.

ഇക്കുറി സി. ദിവാകരനാണ് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നിലവിൽ എം.എൽ.എ കൂടിയായ സി.ദിവാകരൻ സി.പി.ഐ മുന്നോട്ട് വെക്കുന്ന ശക്തനായ സ്ഥാനാർത്ഥിയാണ്. മന്ത്രിയെന്ന നിലയിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണം നടപ്പിലാക്കിയതുൾപ്പടെയുള്ള നേട്ടങ്ങളും സംസ്ഥാനത്തെ ഇടത് പക്ഷ സർക്കാരിന്റെ നേട്ടങ്ങളും ദിവാകരന്റെ പ്രചാരണത്തിന് ശക്തി കൂട്ടുന്നു, തീരദേശത്തുകൾപ്പടെ വലിയ വോട്ട് ഷെയർ ഉള്ള മണ്ഡലത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു നൽകിയതും, ഊഖി ബാധിതരെ സംരക്ഷിച്ചതും, ജോലി നൽകിയതും എല്ലാം ഇടതുപക്ഷത്തിന് അനുകൂലമായി നിൽക്കുന്നു. കോൺഗ്രസ് പ്രവർത്തകർ ഇതിനോടകം തന്നെ ബി.ജെ.പിക്ക് വേണ്ടിയുള്ള പ്രവർത്തനം ഏറ്റെടുത്ത് കഴിഞ്ഞു, കോൺഗ്രസ് ബി.ജെ.പി ക്ക് വോട്ട് മരിച്ചാലും മുൻ തിരഞ്ഞെടുപ്പുകളിൽ 75,000 വോട്ടുകൾക്ക് മുകളിൽ ജയിച്ചിട്ടുള്ള മുന്നണിക്ക് ഇക്കുറി വിജയൻ തിരിച്ചു പിടിക്കാൻ കഴിഞ്ഞേക്കും. ഈ പ്രതീക്ഷയിലാണ് തിരുവന്തപുരത്തെ ഇടതുപക്ഷ ക്യാമ്പുകൾ പ്രവർത്തനം സജീവമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.