Home IndiaUncut തലതിരിഞ്ഞ അമ്പുമായി മോദി, ട്രോളി സോഷ്യൽ മീഡിയ

തലതിരിഞ്ഞ അമ്പുമായി മോദി, ട്രോളി സോഷ്യൽ മീഡിയ

174
0
SHARE

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമ്പെയ്ത്തിന് പോസ് ചെയ്യുന്ന മോദിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വില്ലിൽ അമ്പ് തൊടുക്കുന്നതിനായി പോസ് ചെയ്യുമ്പോൾ തലതിരിച്ചാണ് മോദി അമ്പ് പിടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിക്കുമെന്ന് മനസിലായതോടെ മോദിയുടെ “കിളി” പോയിരിക്കുകയാണ് എന്നാണ് ട്രോളർമാരുടെ പരിഹാസം. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മോദിയുടെ ഹെലികോപ്റ്ററിൽ നിന്ന് പെട്ടികൾ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഏറെ വിവാദം ഉണ്ടാക്കിയ വിഷയത്തിലും മോദിക്ക് കടുത്ത പരിഹാസമാണ് ഏൽക്കേണ്ടി വന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പെട്ടിയിൽ തിരിമറി സംഭവിച്ച് വോട്ടിംഗ് യന്ത്രങ്ങളാണ് എന്നുൾപ്പടെ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായ വോട്ടർമാർക്ക് നൽകാനുള്ള സ്വർണ ലഡു ആകുമെന്നാണ് ട്രോളന്മാർ പരിഹസിച്ചത്. തോൽവി ഭയമുള്ളതിനാൽ വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപം ഉണ്ട്. ഇതിനിടയിൽ പലയിടത്തും വോട്ടിംഗ് മെഷീനുകളിൽ തിരിമറി നടന്നതായി വ്യക്തമായി. പലയിടങ്ങളിലും മറ്റ് പാർട്ടികൾക്ക് ചെയ്യുന്ന വോട്ടുകൾ പോലും ബി.ജെ.പിക്കാണ് ലഭിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് ചൗക്കിദാർ മോദിയുടെ അമ്പും വില്ലും ട്രോളന്മാർക്ക് ഇരയായത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.