Home KeralaFocus പി ജയരാജനായി വോട്ട് ചോദിച്ച് കോൺ​ഗ്രസുകാരും ബിജെപിക്കാരും വരെ രം​ഗത്ത്; ജീവിതം തിരികെ നൽകിയ നേതാവിന്റെ...

പി ജയരാജനായി വോട്ട് ചോദിച്ച് കോൺ​ഗ്രസുകാരും ബിജെപിക്കാരും വരെ രം​ഗത്ത്; ജീവിതം തിരികെ നൽകിയ നേതാവിന്റെ പ്രചരണത്തിൽ 100ഓളം കുടുംബം

614
0
SHARE

ജീവിതം തിരികെ നല്‍കിയ നേതാവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുകയാണ് നൂറോളം കുടുംബങ്ങള്‍.വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ജയരാജന് വേണ്ടിയാണ് അവര്‍ വോട്ടര്‍മാരെ കാണുന്നത്.ഐആര്‍പിസി ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്നും ജീവിതം തിരിച്ചു പിടിച്ചവരും കുടുംബാംഗങ്ങളുമാണ് രാഷ്ട്രീയം മറന്ന് പി ജയരാജന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയത്. കടലോളം സ്‌നേഹവും കരുതലുമാണ് ഐആര്‍പിസി എന്ന സാന്ത്വന പ്രസ്ഥാനം.

ഇതിന്റെ അമരക്കാരന്‍ പി ജയരാജന്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ഐആര്‍പിസി ലഹരി വിമുക്ത കേന്ദ്രം ഇന്ന് നൂറു കണക്കിന് കുടുംബങ്ങളെ കണ്ണീര്‍ക്കയത്തില്‍ നിന്നും ആശ്വാസ തീരത്തേക്ക് അടുപ്പിച്ചു കഴിഞ്ഞു.പല കുടുംബങ്ങളില്‍ നിന്നെത്തിയവരാണെങ്കിലും ഇന്ന് ഒരു കുടുംബം പോലെയാണ് ഇവര്‍ കഴിയുന്നത്.സന്തോഷവും ദുഖവും പരസ്പരം പങ്കു വയ്ക്കും.ജാതി മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങള്‍ക്കും ഒരുമിച്ച് കൂടും.ഇത്തവണത്തെ വിഷുവിന് ഇവര്‍ സംഗമിച്ചത് വലിയൊരു ലക്ഷ്യത്തോടെയാണ്.

ജീവിതം തിരികെ നല്‍കിയ പ്രിയ നേതാവിന് വലിയ വിജയം സമ്മാനിക്കാനുള്ള പരിശ്രമത്തിനായി.വ്യക്തമായ രാഷ്ട്രീയമുഉള്ളവരാണ് അധികവും. കോണ്‍ഗ്രസ്സുകാരും ബിജെപ്പിക്കാരും സിപിഐഎമ്മുകാരും രാഷ്ട്രീയം ഇല്ലാത്തവരും എല്ലാമുണ്ട്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കൊടിയുടെ നിറം നോക്കാതെ അവര്‍ ജീവിതത്തിന് നിറം പകര്‍ന്ന പി ജയരാജന് വേണ്ടി പ്രചാരണം നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.