Home IndiaUncut ഇനി വിമാനം പറത്തില്ല; സമരം പ്രഖ്യാപിച്ച് ജെറ്റ് എയർവേഴ്സ് പെെലറ്റുമാർ

ഇനി വിമാനം പറത്തില്ല; സമരം പ്രഖ്യാപിച്ച് ജെറ്റ് എയർവേഴ്സ് പെെലറ്റുമാർ

158
0
SHARE

സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളം നിഷേധിക്കപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് തൊഴിലാളികള്‍ പണിമുടക്കിനൊരുങ്ങുന്നു. ഇന്ന് അര്‍ധരാത്രി മുതല്‍ വിമാനം പറത്തില്ലെന്ന് സമരക്കാര്‍ പറഞ്ഞു. ‘ വിമാനങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിശ്ചലമാകും. നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് യോഗം നാളെ ചേരും; സംഘടനാ നേതാവ് ക്യാപ്റ്റന്‍ കരണ്‍ ചോപ്ര വ്യക്തമാക്കി.

ശമ്പളം നിഷേധിക്കപ്പെട്ട ആയിരത്തോളം  ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരും എഞ്ചിനീയര്‍മാരുമാണ് പണിമുടക്കുന്നത്. മൂന്ന് മാസത്തിലേറെയായി പൈലറ്റുമാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇപ്പോഴും കമ്പനി വിഷയത്തില്‍ ഒരു ഇടപെടലും നടത്താത്തതാണ് കടുത്ത നടപടികളിലേക്ക് പോകന്‍ പൈലറ്റുമാരെ നിര്‍ബന്ധിതരാക്കിയത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലുള്ള ജെറ്റ് എയര്‍വേയ്സിന്റെ അന്താരാഷ്ട്ര സര്‍വീസുകളില്‍ പലതും കഴിഞ്ഞ ആഴ്ചയോടെ നിര്‍ത്തിയിരുന്നു. കുടിശികകള്‍ മുടങ്ങിയതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കമ്പനിക്കുള്ള ഇന്ധന വിതരണവും കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു. കമ്പനിയുടെ ആകെ ബാധ്യത 1.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.