Home LookingGlass മിസ്റ്റർ പിള്ള, കുടമൺപിള്ളയെ അറിയുമോ,ഗീഫോർഡ് സായിപ്പിനെ; ശ്രീധരൻപ്പിള്ളയ്ക്ക് എ എ റഹീമിന്റ മറുപടി

മിസ്റ്റർ പിള്ള, കുടമൺപിള്ളയെ അറിയുമോ,ഗീഫോർഡ് സായിപ്പിനെ; ശ്രീധരൻപ്പിള്ളയ്ക്ക് എ എ റഹീമിന്റ മറുപടി

SHARE

എ എ റഹീം

“മുണ്ട് പൊക്കി” നോക്കണം പോലും,
മിസ്റ്റർ പിള്ള, കുടമൺപിള്ളയെ അറിയുമോ,ഗീഫോർഡ് സായിപ്പിനെയും… തിരഞ്ഞെടുപ്പ് അടുക്കുന്നു,വിഷം തുപ്പുന്ന വർഗീയത മോദി മുതൽ പിള്ള വരെ ആവർത്തിക്കുന്നു.ലക്ഷ്യം ഒന്ന് മാത്രം, കേരളത്തെ വർഗീയമായി വിഭജിയ്ക്കുക.നാറുന്ന ഈ വർഗീയ മനസ്സും പേറി നടക്കുന്ന മിസ്റ്റർ പിള്ളയെ അടുത്തകാലം വരെ ഇവിടുത്തെ ചിലമാധ്യമങ്ങളും സോ കോൾഡ് നിരീക്ഷകരും വിശേഷിപ്പിച്ചത് “മാന്യൻ, മഹാൻ, സഹൃദയൻ” എന്നൊക്കെയാണ്. ഓർക്കുക,സംഘി ഒരു വിഭാഗമേ ഉള്ളു, കറകളഞ്ഞ വർഗീയ വാദികൾ.

ഓരോ ആർഎസ്എസ് കാരനും ചിരിക്കുന്നത് പോലും കൊലവിളി ഉള്ളിലൊതുക്കിയാണ്.എത്ര ഒതുക്കിയാലും ചിലപ്പോൾ ഛർദിച്ചു പോകും. അതിൽ പ്രധാനമന്ത്രി, പാർട്ടി അധ്യക്ഷൻ, മുൻ ഗവർണർ എന്നൊന്നുമില്ല.പിള്ള പ്രസംഗിച്ചത് ആറ്റിങ്ങലിൽ. ശ്രീനാരായണ ഗുരുവിന്റെയും, കുമാരനാശാന്റെയും,വക്കം മൗവലവിയുടെയും നാട്ടിൽ.

ആറ്റിങ്ങലിലാണ് ഇന്ത്യയിൽ ആദ്യമായി ബ്രട്ടീഷുകാർക്കെതിരായ സംഘടിത ജനകീയ പ്രതിരോധം ഉയർന്നത്,1721 ഏപ്രിൽ 14 വിഷു ദിനത്തിലാണ് ആറ്റിങ്ങൽ കലാപം നടന്നത്.അന്ന് അഞ്ചു തെങ്ങ് കോട്ടയുടെ ചുമതലയുണ്ടായിരുന്ന ഗീഫോർഡ് അടങ്ങുന്ന സംഘത്തെ ആറ്റിങ്ങലിലെ ധീര വിപ്ലവ പോരാളികൾ നേരിട്ടു.അതിന് നേതൃത്വം കൊടുത്തതും ഒരു പിള്ളയായിരിന്നു!കുടമൺ പിള്ള.

ഗീഫോർഡിനെതിരെ ജനവികാരം ഉയരാനുള്ള കാരണം കൂടി ശ്രീധരൻ പിള്ള പഠിക്കണം.കുരുമുളക് വ്യാപാരവുമായും ചുങ്കപ്പിരിവുമായും ബന്ധപ്പെട്ട തർക്കങ്ങളു ണ്ടായിരുന്നെങ്കിലും പ്രധാന കാരണങ്ങളിൽ ഒന്നായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിൽ ഒന്ന്, സൗഹൃദത്തിൽ കഴിഞ്ഞിരുന്ന വിവിധ സമുദായങ്ങളെ വിഭജിക്കാൻ ഗീഫോർഡ് നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു എന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.