Home KeralaFocus വിജയം ഉറപ്പിച്ചു വീണാ ജോർജ്

വിജയം ഉറപ്പിച്ചു വീണാ ജോർജ്

882
0
SHARE

1000 ദിവസങ്ങൾക്കൊണ്ടു 1200 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു ആറന്മുളയിൽ വികസനത്തിന്റെ വസന്തം തീർക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിൽ ആണ് വീണാ ജോർജ് മത്സര രംഗത്തുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, സാമൂഹിക ക്ഷേമരംഗം, കായിക രംഗം, റോഡുകൾ, പാലങ്ങൾ, തരിശു പാടത്തെ കൃഷി, നദി
പരിസ്ഥിതി സംരക്ഷണ പദ്ധതികൾ,
പ്രളയ കാലത്തു നടത്തിയ രക്ഷാ പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും, ആറന്മുളയിലെ പൈതൃക സംരക്ഷണ പദ്ധതി, സാൽവേജ് എക്സ്കവേഷനും മ്യുസിയവും, പണി തീരാത്ത വീടുകളുടെ പൂർത്തീകരണം തുടങ്ങി നിരവധിയായ വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് വീണാ ജോർജ് വോട്ടു തേടുന്നത്. വികസന മുരടിപ്പിന്റെ പത്തു വർഷങ്ങൾ ആണ് കടന്നു പോയത് എന്ന് തിരിച്ചറിഞ്ഞ മണ്ഡലത്തിലെ വോട്ടർമാർ വീണയ്ക്കൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു. ജാള്യത കാരണം സ്വന്തം ഫോട്ടോ ഉപയോഗിക്കാതെ രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ചാണ് ഒരു സ്ഥാനാർഥി വോട്ടു ചോദിക്കുന്നത്. വർഗ്ഗീയതയുമായി വന്നാൽ വിജയിക്കാമെന്നു സ്വപ്നം കണ്ട മറ്റൊരു സ്ഥാനാർഥി ഈ നാട്ടിലെ അഭ്യസ്തവിദ്യരായ ആളുകൾ അതും തള്ളിക്കളഞ്ഞതിന്റെ നിരാശയിൽ ആണ് ഇപ്പോൾ. 5 വർഷത്തെ കേന്ദ്രഭരണം അഴിമതി നിറഞ്ഞതും, അമ്പേ പരാജയമായതും കൊണ്ട് നേട്ടങ്ങൾ പറഞ്ഞു വോട്ടു ചോദിയ്ക്കാൻ പറ്റില്ല. അപ്പോൾ വിശ്വാസത്തിന്റെ പേരിൽ അവരെ ദ്രോഹിച്ചവർ തന്നെ സംരക്ഷകരായി അവതരിച്ചു. ആട്ടിൻ തോലണിഞ്ഞു വന്നവരുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ ജനം നേരിനൊപ്പം, വികസനത്തിനൊപ്പം, വീണയ്ക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസം ഇടതു പക്ഷത്തിനുണ്ട്. രാഷ്ട്രീയ എതിരാളികളോട് കാണിക്കുന്ന ആദരവ്, പ്രതിപക്ഷ ബഹുമാനം, നിർഭയത്വം, സഹാനുഭൂതി, കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ, ഉത്തരങ്ങൾ, നിരീക്ഷണ പാടവം, ഭാഷ പരിജ്ഞാനം, വാഗ്മിത്വം, ഇതെല്ലം മറ്റുള്ളവരിൽ നിന്നും വീണാ ജോർജിനെ വ്യത്യസ്തയാക്കുന്നു. വീണയുടെ വിജയത്തിനായി ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി കാത്തിരിക്കുന്നു, പ്രവർത്തിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.