Home IndiaUncut പീഡനത്തെ ചെറുത്ത ദളിത് യുവതിയെ തീകൊളുത്തി; പ്രതി ഒളിവില്‍

പീഡനത്തെ ചെറുത്ത ദളിത് യുവതിയെ തീകൊളുത്തി; പ്രതി ഒളിവില്‍

115
0
SHARE

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പീഡനത്തെ എതിര്‍ക്കാന്‍ ശ്രമിച്ച ദളിത് യുവതിയെ തീകൊളുത്തി. മുപ്പത്തിയഞ്ചുകാരിയും വിധവയുമായ യുവതിയെയാണ് തീകൊളുത്തിയത്. 85 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. യുവതിയുടെ വീടിനടുത്തുള്ള കൃഷിയിടത്തില്‍ വെച്ചാണ് രാജ്ബര്‍ എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനത്തെ ചെറുത്തു നിന്ന യുവതിയെ തീകൊളുത്തി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. രാവിലെ കൃഷിയിടത്തിലെത്തിയ പ്രദേശവാസിയാണ് യുവതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.