Home Don't Miss കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളനാണെന്ന് രാഹുല്‍ ഗാന്ധി

കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളനാണെന്ന് രാഹുല്‍ ഗാന്ധി

SHARE

കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും രാഹുല്‍ തുറന്നടിച്ചു. അഞ്ചു കോടി കുടുംബങ്ങള്‍ക്ക് 72,000 രൂപ വര്‍ഷംതോറും ലഭിക്കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ കാവല്‍ക്കാരന്റെ മുഖംചുളിഞ്ഞു. എവിടെനിന്നാണ് പണം കണ്ടെത്തുന്നതെന്നായിരുന്നു അവരുടെ മറുചോദ്യം. നിങ്ങളുടെ സുഹൃത്ത് അനില്‍ അംബാനിയുടെ പോക്കറ്റില്‍നിന്നു പണം വരുമെന്നാണ് മോദിയോടു എനിക്കു പറയാനുള്ളതെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകരും ചെറുകിട വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റില്‍നിന്നു പണം കൈക്കലാക്കി അവര്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്ല്യ, ലളിത് മോദി എന്നിങ്ങനെ 15 പേര്‍ക്കായി നല്‍കി. എന്താണ് ഈ കള്ളന്‍മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വശത്ത് വെറുപ്പും വിദ്വേഷവും അനീതിയുമാണെന്നും ഇതിനെ സ്‌നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും നീതിയിലൂടെയുമാണ് കോണ്‍ഗ്രസ് നേരിടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. കര്‍ണാടകയിലെ വരള്‍ച്ചാബാധിത മേഖലയായ കോളാര്‍, ചിത്രദുര്‍ഗ മേഖലകളില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.