Home Don't Miss അന്നം മുടക്കികൾക്ക് മറുപടി, പത്തനംതിട്ടയിൽ പായസം ചേർത്ത് ഹൃദയപൂർവം

അന്നം മുടക്കികൾക്ക് മറുപടി, പത്തനംതിട്ടയിൽ പായസം ചേർത്ത് ഹൃദയപൂർവം

402
0
SHARE

രാഷ്ട്രീയം പറയാനില്ലാത്തതെ തങ്ങളെപോലെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളും എന്നാണ് കോൺഗ്രസ് കരുതുന്നത്. രോഗികൾക്ക് നൽകുന്ന പൊതിച്ചോറിനു പോലും ഇടതുപക്ഷം വോട്ട് ആകുകയാണ് എന്ന പ്രചാരണം നടത്തി കൊണ്ഗ്രെസ്സ് കഴിഞ്ഞ ദിവസം കൊല്ലത്തും, കണ്ണൂരിലും പൊതിച്ചോർ വിതരണം തടസപ്പെടുത്തിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ അന്നം മുടക്കി നിലപാടിനെതിരെ പൊതുജനം ഒന്നടങ്കം പ്രതിഷേധം ഉയർത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് പത്തനംതിട്ട മല്ലപ്പുഴശ്ശേരി മേഖലാ കമ്മറ്റി ഹൃദയപൂർവ്വം പദ്ധതിയിൽ പായസം കൂടി ഉൾപ്പെടുത്തി വിതരണം നടത്തിയത്. കേരളത്തിലെമ്പാടും സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണം നടത്തി വരുന്നു. പ്രളയ സമയത്ത് പോലും മുടക്കാതെ നടത്തിയ പദ്ധതിക്ക് രാഷ്ട്രീയ മുതലെടുപ്പിന് തരിമ്പു പോലും ഇല്ല. ഇത് ജനങ്ങൾക്കും അറിയാവുന്നതാണ്. എന്നാൽ തിരഞ്ഞെടുപ്പ് എത്തിയതോടെ പദ്ധതിയെ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.