Home Don't Miss ആർഎസ്എസ് തകർത്ത പ്രചരണ മതിൽ വീണ്ടും പണിത് സിപിഐഎം

ആർഎസ്എസ് തകർത്ത പ്രചരണ മതിൽ വീണ്ടും പണിത് സിപിഐഎം

200
0
SHARE

എൽഡിഎഫ് വടകര മണ്ഡലം സ്ഥാനാർഥി പി ജയരാജന്റെ പേരും ചിഹ്നവുമെഴുതിയതിന്റെ വിരോധത്തിൽ ആർഎസ്എസ്സുകാർ തകർത്ത വീട്ടുമതിൽ പുനർനിർമിച്ചു. കോടിയേരി കൊമ്മൽവയലിലെ വീട്ടുമതിലാണ് ജനങ്ങളുടെ സഹായത്തോടെ സിപിഐ എം പ്രവർത്തകർ പുനർനിർമിച്ചത്.

കോടിയേരി കൊമ്മൽ വയലിലെ സംഗീത ഹൗസിൽ ബാലന്റെ ഇരുപത്തിയഞ്ച് മീറ്ററോളം വരുന്ന മതിലാണ് ബിജെപി- ആർഎസ്എസുകാർ പൊളിച്ചത്. പുനർനിർമിച്ച വിവരം പി ജയരാജൻ തന്നെയാണ‌് ഫേസ‌്ബുക്കിലൂടെ അറിയിച്ചത‌്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ എൻ ഷംസീറിനെ വിജയിപ്പിക്കുന്നതിനുള്ള ചുമരെഴുത്ത് ഏഴ് തവണയാണ് ഇതേ സ്ഥലത്ത് മായ്ച്ചത‌്. ഓരോ തവണ മായ്ക്കുമ്പോഴും വീണ്ടുമെഴുതിയാണ് എൽഡിഎഫ് പ്രവർത്തകർ മറുപടി നൽകിയത്.

ആർഎസ്എസ്സുകാർ വെട്ടിക്കൊന്ന കെ പി ജിജേഷ് രക്തസാക്ഷി ദിനാചരണപരിപാടിയുടെ ചുമരെഴുതിയപ്പോഴും മായ്ച്ചിരുന്നു. ആർഎസ്എസിന്റെ ക്രിമിനലുകൾ താവളമടിക്കുന്ന പ്രദേശമാണ‌് കൊമ്മൽവയൽ. ഇവിടെ സംഘ്പരിവാറിന്റേതൊഴികെ ഒരു പ്രചാരണവും അനുവദിക്കില്ലെന്ന നിലപാടിലാണ് ആർഎസ്എസ്സുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.