Home Don't Miss ​ഗൃഹനാഥനെ ചവട്ടി കൊന്ന കേസിൽ കോൺ​ഗ്രസുകാരൻ അറസ്റ്റിൽ

​ഗൃഹനാഥനെ ചവട്ടി കൊന്ന കേസിൽ കോൺ​ഗ്രസുകാരൻ അറസ്റ്റിൽ

121
0
SHARE

ഗൃഹനാഥനെ ചവിട്ടിക്കൊന്ന സംഭവത്തിൽ കോൺ​ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസകാരനായ പ്രതി പൊലീസ് പിടിയിലായി. കല്ലുവാതുക്കൽ സ്വദേശി ബൈജുവിനെയാണ് പാരിപ്പള്ളി പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ടാണ‌് കല്ലുവാതുക്കൽ ചന്തയിൽ കല്ലുവാതുക്കൽ മേവനക്കോണം അനുഭവനിൽ നന്ദു എന്ന സുദർശന (51)നെ ബൈജു മർദിച്ചവശനാക്കിയശേഷം ചവിട്ടിക്കൊന്നത‌്.

അടിയും ചവിട്ടുമേറ്റ് അവശനായി രക്തം ഛർദിച്ച‌് നിലത്തുവീണ സുദർശനനെ പരിസരവാസികളാണ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽകോളേജ‌് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. കൊലപാതകത്തിനു ശേഷം പ്രതി ഒളിവിൽ പോയിരുന്നു.തിരുവനന്തപുരം മെഡിക്കൽകോളേജ‌് ആശുപത്രിയിൽ പോസ്റ്റ‌്മോർട്ടത്തിനു ശേഷം സുദർശനന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ കല്ലുവാതുക്കലിലെ അനുഭവനിൽ എത്തിച്ചു. വൈകിട്ട‌് സംസ്കരിച്ചു.

സുദർശനന്റെ വയറ്റിൽ ചവിട്ടേറ്റതു മൂലമുണ്ടായ മുറിവാണ് മരണത്തിന‌ു കാരണമെന്ന് പോസ്റ്റ‌്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സുദർശനന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. കല്ലുവാതുക്കൽ ജങ്ഷനു സമീപമുള്ള കൊച്ചുവീട്ടിലാണ് സുദർശനനും കുടുംബവും കഴിയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.