Home KeralaFocus ബിജെപിയിൽ നിന്ന് പണം വാങ്ങി സർവേ നടത്തി ഏഷ്യാനെറ്റ്; പേഡ് സർവേയ്ക്കെതിരെ മാധ്യമ പ്രവർത്തകർ രം​ഗത്ത്

ബിജെപിയിൽ നിന്ന് പണം വാങ്ങി സർവേ നടത്തി ഏഷ്യാനെറ്റ്; പേഡ് സർവേയ്ക്കെതിരെ മാധ്യമ പ്രവർത്തകർ രം​ഗത്ത്

13780
0
SHARE

ഏഷ്യാനെറ്റ് ഇന്ന് അഭിപ്രായ സർവേ എന്ന പേരിൽ പുറത്ത് വിട്ടത് ബിജെപിയ്ക്കായി നടത്തിയ പേഡ് സർവേ. കേരളത്തിൽ ബിജെപി ദേശീയ ന്തൃത്വം മുന്നേറ്റം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ അത് സാധ്യമാണെന്ന് തെളിയിക്കാനായി വേണ്ടി മാത്രമാണ് സർവേ നടത്തിയത്. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയവും തൃശൂർ പത്തനംതിട്ട മണ്ഡലങ്ങളിൽ ബിജെപിയുടെ വലിയ മുന്നേറ്റവും പ്രവചിക്കുന്ന സർവേ, കേരളത്തിന്റെ ​ഗ്രൗണ്ട് റിയാലിറ്റിയുമായി യാതൊരു ബന്ധമമില്ലാത്ത സർവേ നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി ചാനലിലെ സം​ഘപരിവാർ ബന്ധമുള്ള ഉന്നതർ ബിജെപിയുമായി ചേർന്ന് തയാറാക്കിയതാണെന്ന വിമർശനം ചാനലിൽ നിന്ന് തന്നെ ഉയർന്ന് കഴിഞ്ഞു.

മാധ്യമ പ്രവർത്തന രം​ഗത്തെ തന്നെ അപമാനിക്കുന്നതാണ് സർവേയെന്നാണ് പല മാധ്യമ പ്രവർത്തകരും സർവേയെ വിമർശിച്ച് രം​ഗത്ത് വന്നത്.

ഇടത് പക്ഷത്തിന് സ്വാധീനമുള്ള ഇടങ്ങളിൽ പോലും യുഡിഎഫിന് മേൽ കെെ നൽകുന്ന തലത്തിലാണ് സർവേ ഫലം. എൽഡിഎഫിനെതിരെ തയാറാക്കിയ സർവേ പക്ഷെ മുഴച്ച് നിൽക്കുന്നത് ബിജെപി അനുകൂല അജണ്ടയാണ്. എത്ര തന്നെ വിരുദ്ധ തരം​ഗമുണ്ടായാലും സിപിഐഎമ്മിന്റെ നിശ്ചിത ശതമാനം പാർട്ടി വോട്ടുണ്ട്. ഇത് പോലും പരി​ഗണിക്കാതെയാണ് സർവേ തയാറാക്കിയിട്ടുള്ളതെന്ന് ശതമാന കണക്കിൽ നിന്ന് വ്യക്തം.

കോൺ​ഗ്രസ് പോലും സ്വപ്നം കാണാത്ത മുന്നേറ്റമാണ് പാലക്കാട്, വടകര, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ഏഷ്യാനെറ്റ് പ്രവചിക്കുന്നത്. ബിജെപി എംപിയായ ചന്ദ്രശേഖരന്റെഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ചാനൽ. കേരളത്തിൽ ബിജെപി തരം​ഗത്തിന് വഴിയില്ലെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യ പ്രകാരം ഉത്തരേന്ത്യൻ മോഡലിൽ നടത്തിയ സർവേ ഫലമാണ് ഇന്ന് പുറത്ത് വിട്ടത്. ഇത് ഒരു തരത്തിലും യാഥാർഥ്യമാവില്ലെന്ന് ഏഷ്യാനെറ്റിന്റെ ചാനൽ റിപ്പോർട്ടർമാർ തന്നെ ചർച്ചയിൽ പറഞ്ഞതും ഇതിന്റെ തെളിവാണ്.

ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കവേ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം എന്ന പേരിലാണ് ബിജെപിയ്ക്കായി നടത്തിയ പേഡ് സർവേ ഫലം പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.