Home IndiaUncut ആർഎസ്എസിനോട് നമ്മൾ യുദ്ധം ചെയ്യണമെന്ന് ​ഗാന്ധിയുടെ കൊച്ചു മകൻ

ആർഎസ്എസിനോട് നമ്മൾ യുദ്ധം ചെയ്യണമെന്ന് ​ഗാന്ധിയുടെ കൊച്ചു മകൻ

56
0
SHARE

രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നയത്തോട് നാം യുദ്ധം ചെയ്യണമെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിജി മുന്നിലേക്ക് വച്ച ആദര്‍ശങ്ങള്‍ക്ക് ആര്‍എസ്എസ് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.പോര്‍ബന്തറില്‍ നടന്ന കസ്തൂര്‍ബ ഗാന്ധിയുടെ 150ാം പിറന്നാള്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നു.

‘എനിക്ക് ആര്‍എസ്എസ് സംവിധാനങ്ങളോട് എതിര്‍പ്പില്ല. എന്നാല്‍, രാജ്യത്തെ ഭിന്നിപ്പിക്കുന്ന അവരുടെ ആശയത്തെ ഞാന്‍ എതിര്‍ക്കുന്നു. മറ്റുള്ളവര്‍ അത് ചെയ്തിട്ടില്ലെന്നല്ല ഞാന്‍ പറയുന്നത്. നമ്മള്‍ അവയെ എതിര്‍ക്കണം. നമ്മള്‍ പ്രതിഷേധിക്കണം. അല്ലെങ്കില്‍ ഗാന്ധിയുടെ പിന്‍ഗാമികളെന്ന് പറയാന്‍ നമ്മള്‍ അര്‍ഹരല്ല’ അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.