Home Newspool തിരുവനന്തപുരത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചു വിട്ടു

SHARE

കോൺഗ്രസിൽ തമ്മിലടി രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് കമ്മിറ്റി പിരിച്ചിവിട്ടു. തിരുവനതപുരം മണ്ഡലത്തിൽ ഉൾപ്പെടുന്ന മണ്ണന്തല കമ്മിറ്റിയാണ് പിരിച്ചു വിട്ടത്. ശശി തരൂരിനെ കാലു വാരാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി ഇതിനോടകം സ്ഥാനാര്ഥിയുൾപ്പടെ പരാതി നൽകിയിരുന്നു. ബി.ജെ.പി ക്ക് വേണ്ടി പ്രവർത്തകർ പണിയെടുക്കുന്നു എന്ന വസ്തുത കെ.പി.സി.സി. ഉൾപ്പടെ വിലയിരുത്തുകയും ചെയ്തിരുന്നു. ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ നിരീക്ഷിക്കാൻ എ.ഐ.സി.സി പ്രത്യേക നിരീക്ഷണ സംഘത്തെ നിയമിക്കുകയും ചെയ്തിരുന്നു ഇതിനിടയിലാണ് കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടത്. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും, മണ്ഡലം കമ്മിറ്റി പ്രസിഡന്റും തമ്മിലുള്ള തർക്കമാണ് നിലവിൽ കമ്മിറ്റി പിരിച്ചു വിട്ടത് എന്നാണ് റിപ്പോർട്ടുകൾ. തർക്കം രൂക്ഷമായതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനവും അനിശ്ചിതത്വത്തിലായി. തിരുവനതപുരത്ത് ബി.ജെ.പി യും കോൺഗ്രസ്സും തമ്മിൽ പ്രത്യക്ഷ സഖ്യമാണ് നില നിൽക്കുന്നത് എന്ന ആരോപണത്തെ അടിവരയിടുന്നതാണ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ. ഐ.എൻ.ടി.യു.സി നേതാവ് കോൺഗ്രസ് വിട്ട് ബി.ജെ.പി യിൽ ചേർന്നതും, യൂത്ത് കോൺഗ്രസ് ഫേസ്ബുക് പേജിൽ കാലു വരുന്നവരുടെ കാൽ തള്ളി ഒടിക്കുമെന്ന് പറഞ്ഞതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളും കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം മുതൽ ഇങ്ങോട്ട് കോൺഗ്രസിൽ നില നിന്ന തമ്മിലടി പുറത്ത് വന്നിരിക്കയാണ് ഈ സംഭവത്തോടെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.