ശബരിമല അക്രമക്കേസുകളിൽ പെട്ട് ജയിലിലായിരുന്ന സ്ഥാനാർത്ഥിയെ കാണാനും, വോട്ടഭ്യർത്ഥിക്കാനും പ്രധാനമന്ത്രി കേരളത്തിലെത്തുന്നു. എൻ.ഡി.എ യുടെ കോഴിക്കോട് സ്ഥാനാർഥി അഡ്വ.പ്രകാശ് ബാബുവിന്റെ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റാലിയിൽ പങ്കെടുക്കാനാണ് മോദി കോഴിക്കോട് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് റിമാന്റിലായിരുന്ന പ്രതിയും സ്ഥാനാർത്ഥിയുമായ പ്രകാശ് ബാബു പുറത്തിറങ്ങിയത്. മണ്ഡലകാലത്ത് ശബരിമലയിൽ അക്രമം നടത്തിയെന്ന കേസിൽ കോടതി പ്രകാശ് ബാബുവിനെ ശിക്ഷിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെയും രണ്ടാളിന്റെ ജാമ്യത്തിലുമാണ് സ്ഥാനാർഥി ജയിൽ മോചിതനായത്. പ്രകാശ് ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോഴിക്കോട് ഇന്ന് വൈകിട്ടാണ് മോദി സംസാരിക്കുന്നത്. ഈ മാസം 18നു തിരുവനന്തപുരത്തും മോദി പ്രചരണാർത്ഥം എത്തും . അതേസമയം രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ മോദി പ്രചാരണത്തിനിറങ്ങില്ല