Home Don't Miss പഠിക്കാൻ മോശമായത് കൊണ്ട് ടിസി നൽകി പറ‍ഞ്ഞ് വിട്ടു; സ്കൂളിൽ ഉദ്ഘാടനകനായി വന്ന് മാസ് മറുപടി

പഠിക്കാൻ മോശമായത് കൊണ്ട് ടിസി നൽകി പറ‍ഞ്ഞ് വിട്ടു; സ്കൂളിൽ ഉദ്ഘാടനകനായി വന്ന് മാസ് മറുപടി

330
0
SHARE

പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളില്‍ നിന്നും പഠിത്തത്തില്‍ അല്‍പം മോശമായത് കൊണ്ട് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയാണ് ടിക്ക് ടോക്കിലൂടെ പ്രസിദ്ധനും അഡാര്‍ ലവിലൂടെ സിനിമയിലും തന്റെ കഴിവ് തെളിയിച്ച സിയാദ് ഷാജഹാന്‍. അഡാര്‍ ലവില്‍ സലീം കുമാറിന്റെ മകന്റെ വേഷത്തിലാണ് സിയാദ് എത്തിയത്.

സിയാദ് പത്താം ക്ലാസ് വരെ പഠിച്ച മുണ്ടക്കയം പബ്ലിക് സ്‌കൂള്‍ നൂറുശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളാണ്. പഠനത്തില്‍ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാത്തതിനാല്‍ ഏഴാം ക്ലാസില്‍ തന്നെ സിയാദിനെ മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവനെ നിര്‍ബന്ധിച്ച് ടീസി നല്‍കുകയായിരുന്നു.

പിന്നീട് സ്‌കൂളില്‍ അവന്റെ കൂട്ടുകാരെ കാണാന്‍ എത്തിയ അവനെ ടീച്ചര്‍ ആട്ടിയിറക്കുകയായിരുന്നു. ഇപ്പോള്‍ അതേ സ്‌കൂളില്‍ വാര്‍ഷിക ദിനത്തിന് ഉദ്ഘാടകനായി മാസായി എത്തിയാണ് സിയാദ് പകരം വീട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.