Home GlobalVoice യു.എസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട കേസിലും പ്രതിയായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ അറസ്റ്റില്‍

യു.എസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട കേസിലും പ്രതിയായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ അറസ്റ്റില്‍

163
0
SHARE

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റില്‍. ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ വെച്ചാണ് അറസ്റ്റ്. ഏഴ് വര്‍ഷമായി ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്ന അസാഞ്ചെയെ വ്യാഴാഴ്ച ബ്രിട്ടീഷ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ലൈംഗികാരോപണക്കേസിലും 2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതിലൂടെയാണ് ജൂലിയന്‍ അസാന്‍ജെ ശ്രദ്ധേയനായത്. 2006ല്‍ ആരംഭിച്ച വിക്കിലീക്‌സ് പലതവണ നിരോധിക്കപ്പെട്ടു.

അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു അസാന്‍ജെ. യു.എസിനു തന്നെ കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ അസാഞ്ചെ എംബസിയിലാണു കഴിഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.