Home KeralaFocus വിപ്ലവ ഭൂമി കീഴടക്കി ക്യാപ്റ്റൻ

വിപ്ലവ ഭൂമി കീഴടക്കി ക്യാപ്റ്റൻ

253
0
SHARE
സ്വാതന്ത്ര്യ സമരത്തിന്റെ  ദീപ്തസ്മരണകൾ ഇരമ്പുന്ന കല്ലറയുടെ വിപ്ലവ മണ്ണിൽ ജനനായകൻ പിണറായി വിജയന് ഉജ്വല വരവേൽപ്പ്. ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാൻ കല്ലറയിൽ എത്തിയതായിരുന്നു അദ്ദേഹം. കല്ലറ ബസ‌്സ്റ്റാൻഡ‌് പരിസരത്ത് സംഘടിപ്പിച്ച യോഗം കാണാൻ 4 മുതലേ സ്ത്രീകളും കുട്ടികളും ഒഴുകിയെത്തുകയായിരുന്നു.‌
ബാലസംഘം കൂട്ടുകാരുടെ കലാജാഥയും യോഗത്തിന്റെ ഭാഗമായി  സംഘടിപ്പിച്ചിരുന്നു. ശിങ്കാരിമേളത്തിന്റെയും വെടിക്കെട്ടിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് അദ്ദേഹത്തെ വേദിയിലേയ്ക്ക് ആനയിച്ചത്.
ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  കോലിയക്കോട് എൻ കൃഷ്ണൻനായർ, വി ശിവൻകുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, മാങ്കോട് രാധാകൃഷ്ണൻ, പി ബിജു, എം ജി മീനാംബിക, കെ മീരാൻ, അരുൺകുമാർ, പി എസ് ഷൗക്കത്ത്, പാലോട് സന്തോഷ്, എ എം റൈസ്, എസ് എം റാസി, ആർ മോഹനൻ, കെ ശാന്തകുമാർ എന്നിവർ സംസാരിച്ചു.
നാടും നഗരവും ഇളക്കിമറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ  സന്ദർശനം വർക്കലയിൽ ആവേശമായി.  നാടിന്റെ നാനാഭാഗത്തുനിന്നുള്ളവർ  മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. മുഖ്യമന്ത്രി എത്തും മുമ്പ് തന്നെ വർക്കല മൈതാനം ജനസാഗരമായി. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനമായാണെത്തിയത്.
ആറ്റിങ്ങൽ ലോക‌്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്തു. വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ നടന്ന പൊതുസമ്മേളനത്തിൽ വി ജോയി എം എൽ എ അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ഇ എം റഷീദ് സ്വാഗതം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി വർക്കല നിയോജക മണ്ഡലത്തിൽ വി ജോയി എം എൽ എ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ലഘുലേഖ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാന് നൽകി പ്രകാശനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.