Home KeralaFocus സിപിഐഎമ്മിനെതിരെ വ്യാജ പ്രചരണം; യൂത്ത് ലീ​ഗ് നേതാവിനെതിരെ കേസ്

സിപിഐഎമ്മിനെതിരെ വ്യാജ പ്രചരണം; യൂത്ത് ലീ​ഗ് നേതാവിനെതിരെ കേസ്

223
0
SHARE

സിപിഐ എം എതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പ യൂത്ത് ലീഗ് നേതാവിനെതിരെ കേസ്. വാട്സ് ആപ്പിലൂടെ നടത്തിയ വ്യാജ പ്രചരണത്തിനാണ് നാദാപുരം പോലീസ് കേസ്സെടുത്തത്.യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി കെ നാസ്സർ ,നാദാപുരം മീഡിയ വാട്സപ്പ് അഡ്മിൻ ഇഖ്ബാൽ എന്നിവർക്കെതിരെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് നാദാപുരം പോലീസ് കേസ്സെടുത്തത്.

ഏപ്രിൽ 2 ന് രാത്രി പതിനൊന്നരക്ക് ” നാദാപുരം മീഡിയ “വാട്സപ്പ് ഗ്രൂപ്പിൽ ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വീധീനിക്കാനായി വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി സിപിഐ എം നെതിരെ വ്യജവീഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് എൽ ഡി എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി അംഗം എംകെ വിനീഷാണ് പരാതി നൽകിയിരുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ ഉൾപെടെ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നുമെന്ന് നാദാപുരം സി ഐ രാജീവൻ വലിയവളപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.