Home Don't Miss രാജ്യം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചരണം ഇന്നവസാനിക്കും ; ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

രാജ്യം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചരണം ഇന്നവസാനിക്കും ; ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

111
0
SHARE

ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക.

ആന്ധ്രയിൽ ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കും. ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളും,ബീഹാറിലെ നാല് മണ്ഡലങ്ങളും, തെലങ്കാനയിലെ 17 മണ്ഡലങ്ങളും ഉൾപ്പടെ 20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്.

ഇവിടങ്ങളിലെയെല്ലാം പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയില്‍ തുടങ്ങി കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇന്ന് ബി.ജെ.പിയുടെ പ്രചാരണത്തിനെത്തും .മഹാരാഷ്ട്രയിലെ റാലിയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും മോദിയും നാല് വർഷത്തിനു ശേഷമാണ് ഒന്നിച്ച് പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആസാം , ബീഹാര്‍ , ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒഡീഷയിലെ പുരിയില്‍ പ്രചാരണം നടത്തുമ്പോള്‍ യു.പിയിലെ ആദ്യഘട്ടം പോളിങ് ബൂത്തിലെത്തുന്ന മണ്ഡലങ്ങളിലാണ് പ്രിയങ്ക പ്രചരണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.