Home CheesyDays വീണ്ടും മാസായി രജനി; മുരുകദോസ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

വീണ്ടും മാസായി രജനി; മുരുകദോസ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

74
0
SHARE

എ ആർ മുരുകദോസും രജനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടെെറ്റിൽ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ പ്രവർത്തകർ. ദർബാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2020 പൊങ്കൽ റിലീസായി തിയേറ്ററിലെത്തും. രജനികാന്ത് മാസ് അപ്പീലിൽ തന്നെയാണ് ചിത്രത്തിലെത്തുന്നത് എന്ന സൂചനയാണ് പോസ്റ്റർ നൽകിയിരുന്നത്.

മെഷീൻ ​ഗണും പോലീസ് ബെൽറ്റും പോലീസിന്റെ കോളർ ധരിച്ച നായയും പോസ്റ്ററിലുള്ളത്. രജനി കാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണെന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്.

പേട്ടയ്ക്ക് ശേഷം എത്തുന്ന രജനി ചിത്രമെന്ന നിലയിൽ വലിയ പ്രേക്ഷക പ്രതീക്ഷ ഉയരുന്ന ചിത്രത്തിൽ വമ്പൻ താര നിരയുമുണ്ട്. അനിരുദ്ധ സം​ഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നയൻ താരയാണ് നായിക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.