Home Don't Miss ചെങ്കൊടി നെഞ്ചോട് ചേര്‍ത്ത് തമിഴ് ഇതിഹാസം കമലഹാസന്‍.തമിഴകം ഇടതിനൊപ്പം.

ചെങ്കൊടി നെഞ്ചോട് ചേര്‍ത്ത് തമിഴ് ഇതിഹാസം കമലഹാസന്‍.തമിഴകം ഇടതിനൊപ്പം.

3455
0
SHARE

തമിഴകത്തെ പ്രത്യേക സാഹചര്യം മുന്‍ നിര്‍ത്തി മക്കള്‍ നീതിമയ്യം എന്ന പാര്‍ട്ടി കമല്‍ രൂപീകരിക്കുന്നതിനു മുന്‍പ് ആശിര്‍വാദം തേടിയത് മുഖ്യമന്ത്രി പിണറായിയില്‍ നിന്നാണ്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ചാലും താന്‍ എന്നും കമ്യൂണിസ്റ്റ് സഹയാത്രികന്‍ ആയിരിക്കുമെന്നാണ് കമല്‍ വ്യക്തമാക്കിയിരുന്നത്.

എല്ലാ സീറ്റിലും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം. സി.പി.എം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മധുര, കോയമ്പത്തൂര്‍ സീറ്റുകളില്‍ ചെമ്പടക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനും കമല്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരിച്ച് സി.പി.എമ്മും മക്കള്‍ നീതിമയ്യത്തിന് വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ ഒരു കൈ സഹായം നല്‍കാനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പോണ്ടിച്ചേരിയില്‍ കമല്‍ ഹാസന്റെ പാര്‍ട്ടിക്ക് അനുകൂലമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. ഈ മണ്ഡലത്തില്‍പ്പെട്ട മാഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ സ്വാധീനമാണ് സി.പി.എമ്മിനുള്ളത്. മാത്രമല്ല പോണ്ടിച്ചേരി സര്‍വകലാശാലാ യൂണിയന്‍ ഭരിക്കുന്നതും എസ്.എഫ്.ഐയാണ്.

അപകടം മുന്നില്‍ കണ്ട് കോണ്‍ഗ്രസ്സ് നേത്യത്വം ഡി.എം.കെ നേതാക്കളെയും സി.പി.എം നേതാക്കളെയും സന്ദര്‍ശിച്ച് നിലപാട് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സി.പി.എം പ്രവര്‍ത്തകര്‍ സ്വീകരിച്ചിട്ടില്ല. ഭാഗമാണെങ്കിലും ഇവിടുത്തെ പാര്‍ട്ടി ഘടകങ്ങളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കുള്ളത്.

വയനാടില്‍ വന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതും സി.പി.എം കേരള ഘടകത്തെ പ്രകോപിപ്പിച്ച ഘടകമാണ്. നേതൃത്വം പറഞ്ഞാല്‍ പോലും കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്ന പ്രശ്‌നമില്ലന്ന നിലപാടിലാണ് മാഹിയിലെ സി.പി.എം പ്രവര്‍ത്തകര്‍. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതുമ്പോള്‍ മാഹിയില്‍ സി.പി.എം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ പോകുന്നത് വടകരയിലും കണ്ണൂരിലും പ്രചരണ ആയുധമാക്കിയ കോണ്‍ഗ്രസാണിപ്പോള്‍ വെട്ടിലായിരിക്കുന്നത്.സി.പി.എം കോട്ടയായ തലശേരി, കൂത്തുപറമ്പ്, വയനാട് മണ്ഡലങ്ങള്‍ അതിരിടുന്ന മാഹിയാവട്ടെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.