Home Don't Miss Breaking News; സുരേഷ് ഗോപിയെ ഇന്ന് അയോഗ്യനാക്കും?

Breaking News; സുരേഷ് ഗോപിയെ ഇന്ന് അയോഗ്യനാക്കും?

2159
0
SHARE

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരാണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും . സുര്ഷ് ഗോപി നല്‍കുന്ന വിശദാകരണത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി സ്വീകരിക്കുക.

നിലവിലെ സാഹചര്യത്തിലും,തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക പരിശോധനയിലും സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിലാണ് എത്തിനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ വേഗത്തിലുണ്ടാകുമെന്നാണ് സുചന.

ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്ന് നേരത്തെ കളക്ടറും റിപ്പോര്‍ട്ട് കൊടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.