Home Don't Miss രാഹുലിന് അപരന്‍ന്മാര്‍ പാരയാകുമോ? രാഹുല്‍ഗാന്ധിക്ക്‌ മൂന്ന്‌ അപരന്മാര്‍

രാഹുലിന് അപരന്‍ന്മാര്‍ പാരയാകുമോ? രാഹുല്‍ഗാന്ധിക്ക്‌ മൂന്ന്‌ അപരന്മാര്‍

239
0
SHARE

ലോക്സഭാ തെരഞ്ഞടുപ്പില്‍ ഇത്തവണയും എല്ലാ മണ്ഡലത്തിലും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിരവധി അപരന്‍മാരാണ് രംഗത്തുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക മൂന്ന് അപരന്‍മാരാണുള്ളത്.

കോട്ടയം എരുമേലി സ്വദേശിയായ കെ ഇ രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് സ്വദേശി കെ രാകുല്‍ ഗാന്ധിയുമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ അപരന്‍മാരായി മത്സരിക്കുന്നത്.

രാഹുല്‍ഗാന്ധിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയില്ല. രണ്ട് അപരന്‍മാരെക്കൂടാതെ തൃശൂര്‍ സ്വദേശിയായ കെ എം ശിവപ്രസാദ് ഗാന്ധിയും രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ജനവിധി തേടാന്‍ ഇറങ്ങുന്നുണ്ട്.

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നാല് അപരന്‍മാരാണ് ഉള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറിന് മൂന്ന് അപരന്‍മാരാണ് ഉള്ളത്.

പൊന്നാനിയില്‍ ഇടി മുഹമ്മഗദ്ബഷീറിന് മൂന്ന അപരന്‍മാരും പിവി അന്‍വറിന് രണ്ട് അപരന്‍മാരും മത്സരരംഗത്തുണ്ട്. കണ്ണൂരില്‍ കെ സുധാകരന് മൂന്ന് അപരന്‍മാരുണ്ട്. പികെ ശ്രീമതിക്ക് രണ്ട് അപരകളാണ് ഉള്ളത്. വടകരയില്‍ കെ മുരളീധരന്‍ രണ്ട് അപരന്‍മാര്‍ ഉണ്ട്. പാലക്കാട എംബി രാജേഷിന് മുന്ന് അപരന്‍മാരാണ് ഉള്ളത്. എറണാകുളത്ത് രാജീവിന് എതിരെ ഒരപരനാണുള്ളത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനെതിരെയും അപര രംഗത്തുണ്ട്.

നാളെയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. ഏപ്രിൽ എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.