Home GlobalVoice പാകിസ്ഥാൻ യുദ്ധവിമാനം എഫ് -16 ഇന്ത്യ തകർത്തെന്ന വാദം തെറ്റാണ് എന്ന് അമേരിക്ക;

പാകിസ്ഥാൻ യുദ്ധവിമാനം എഫ് -16 ഇന്ത്യ തകർത്തെന്ന വാദം തെറ്റാണ് എന്ന് അമേരിക്ക;

213
0
SHARE

പാകിസ്ഥാന്‍ സൈന്യത്തിന്റെ പക്കലുള്ള എഫ്-16 യുദ്ധവിമാനം തകര്‍ത്തു എന്ന ഇന്ത്യയുടെ അവകാശവാദത്തിന് വിരുദ്ധമായി അമേരിക്കയുടെ കണ്ടെത്തല്‍. പാകിസ്ഥാന് അമേരിക്ക നല്‍കിയ എഫ്-16 വിമാനങ്ങളുടെ എണ്ണം എടുത്തപ്പോള്‍ അതില്‍ ഒന്നും നഷ്ടപെട്ടില്ലെന്ന് തെളിഞ്ഞതായി അമേരിക്കയുടെ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോറിന്‍ പോളിസി മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി 27 ന് ബലാകോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് ശേഷവും പാക്കിസ്താന്‍ നിരന്തരമായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മുതിര്‍ന്നിരുന്നു.ഇന്ത്യന്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമ സേനയുടെ അവകാശവാദത്തിനെതിരാണെന്ന് ഫോറിന്‍ പോളിസി മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ ഒന്നും കാണാതായിട്ടില്ല എന്നതാണ് പ്രധാന കണ്ടെത്തല്‍. അമേരിക്ക നല്‍കിയ എഫ് 16 വിമാനങ്ങളെല്ലാം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച എ.എം.ആര്‍.എ.എ.എം മിസ്സൈലിന്റെ അവശിഷ്ടങ്ങള്‍ തെളിവായി കാണിച്ചു കൊണ്ടായിരുന്നു എഫ്-16ന്റെ ഉപയോഗം ഇന്ത്യ സ്ഥിരീകരിച്ചത്. എ.എം.ആര്‍.എ.എ.എം മിസ്സൈലുകള്‍ വഹിക്കാനുള്ള ശേഷി എഫ്-16നു മാത്രമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.