Home Don't Miss ബിജെപിയുടെ സാരാംശമാണ് എല്‍ കെ അദ്വാനി ബ്ലോഗില്‍ പറഞ്ഞതെന്ന് നരേന്ദ്രമോദി

ബിജെപിയുടെ സാരാംശമാണ് എല്‍ കെ അദ്വാനി ബ്ലോഗില്‍ പറഞ്ഞതെന്ന് നരേന്ദ്രമോദി

132
0
SHARE

ബിജെപിയുടെ സാരാംശമാണ് എല്‍ കെ അദ്വാനി അദ്ദേഹത്തിന്റെ ബ്ലോഗില്‍ പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ആദ്യം, പാര്‍ട്ടി പിന്നീട്, അവസാനം വ്യക്തി എന്നത് ബിജെപിയെ നയിക്കുന്ന മന്ത്രമാണെന്നും മോദി ട്വീറ്റ് ചെയ്തു.

ഒരു ബിജെപി പ്രവര്‍ത്തകന്‍ ആയിരിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും എല്‍ കെ അദ്വാനിയെപ്പോലെയുള്ള മഹാന്‍മാരാണ് ബിജെപിയെ ശക്തമാക്കിയതെന്നും മോദി ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ആ​ദ്യം രാ​ജ്യം, പി​ന്നെ പാ​ര്‍​ട്ടി, അ​വ​ന​വ​ന്‍ അ​വ​സാ​നം എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് അദ്വാനി​യു​ടെ ബ്ലോ​ഗ് കു​റി​പ്പ്. ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവര്‍ ദേശവിരുദ്ധരല്ലെന്നും അദ്വാനി പറഞ്ഞു.

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത എ​ന്നു പ​റ​യു​ന്ന​ത് ത​ന്നെ വൈ​വി​ധ്യ​ങ്ങ​ളോ​ടും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തോ​ടു​മു​ള്ള ബ​ഹു​മാ​ന​മാ​ണ്. പാ​ര്‍​ട്ടി​യു​ടെ ആ​രം​ഭ കാ​ലം മു​ത​ലേ ബി​ജെ​പി ത​ങ്ങ​ളോ​ടു വി​യോ​ജി​പ്പു​ള്ള​വ​രെ രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളാ​യ​ല്ല മ​റി​ച്ച്‌ പ്ര​തി​യോ​ഗി​ക​ളാ​യാ​ണ് കാ​ണു​ന്ന​തെ​ന്നു ബ്ലോ​ഗി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പാ​ര്‍​ട്ടി​യു​ടെ സ്ഥാ​പ​ക നേ​താ​വെ​ന്ന നി​ല​യി​ല്‍ അദ്വാനി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ബി​ജെ​പി​യെ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വെ​ട്ടി​ലാ​ക്കു​ന്ന​വ​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.