Home CRIME ഛത്തീസ്ഗഡില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

134
0
SHARE

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

മാവോയിസ്റ്റുകളാണ് ജവാന്മാരെ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ബിഎസ്എഫിന്റെ 114 ബറ്റാലിയന്‍ അംഗങ്ങളാണ്.മാർച്ച് 28 ന് സുക്മ ജില്ലയില്‍ സിആര്‍പിഎഫിന്റെ കോബ്ര പോസ്റ്റും ബിഎസ്എഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.