Home KeralaFocus ഉണര്‍വോടെ ഓഹരി വിപണി; നേട്ടത്തോടെ തുടക്കം

ഉണര്‍വോടെ ഓഹരി വിപണി; നേട്ടത്തോടെ തുടക്കം

SHARE

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കെയാണ് ഓഹരി വിപണിയില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.

സെന്‍സെക്‌സ് 45 പോയന്റ് ഉയര്‍ന്ന് 38922ലും നിഫ്റ്റി 5 പോയന്റ് നേട്ടത്തില്‍ 11649ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്ത്യബുള്‍സ് ഹൗസിങ്, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റാന്‍, എല്‍ആന്റ്ടി, വേദാന്ത, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. വിപ്രോ, എച്ച്‌സിഎല്‍ ടെക്, സീ എന്റര്‍ടെയ്ന്‍മെന്റ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.