സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഇന്ന് പാലക്കാട് ജില്ലയില്‍ 38.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ആലപ്പുഴയില്‍ 36.9 ഡിഗ്രിയും കൊല്ലത്ത് 38.6 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരം കല്ല കാട്ടംപുറം സ്വദേശി വേണുഗോപലന്‍ പോറ്റിക്കാണ് ഇന്ന് സൂര്യാതപമേറ്റത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുള്‍ പ്രകാരം ഇതുവരെ സംസ്ഥാനത്ത് 531 പേര്‍ക്ക് സൂര്യാതപമേറ്റു.
വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപ നില കൂടും. അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നല്കിയ മുന്നറിപ്പുകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.