ലൂസിഫറിന് രണ്ടാം ഭാ​ഗം; ചർച്ചകൾ സജീവം

    SHARE

    സമീപകാലത്തായി മലയാളത്തില്‍ നിന്നും ഏറെ കളക്ഷന്‍ നേടിയ സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. അതിവേഗം100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്തിയാണ് ലൂസിഫര്‍ അവസാനിപ്പിക്കുന്നത്. അമ്പത് കോടി ക്ലബ്ബില്‍ ചിത്രമെത്തിയതിന് പിന്നാലെ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളീ ഗോപി ഇട്ട പോസ്റ്റാണ് ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിച്ചത്.

    ഇത്രയും വലിയ വിജയത്തിന് നന്ദി.. കൂടുതല്‍ വരാനുണ്ട്… ഇന്‍ഷാ അള്ളാ… എന്നായിരുന്നു മുരളിയുടെ പോസ്റ്റ്. പ്രിഥ്വി രാജും മുരളി ​ഗോപിയും നിൽക്കുന്ന ഫോട്ടോയായിരുന്നു പോസ്റ്റ്. പ്രിഥ്വിയും അത് ഷെയർ ചെയ്തിരുന്നു. അതിനാൽ തന്നെ ആരാധകർ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ്

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.