Home Newspool തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുകള്‍ കാറ്റില്‍പറത്തി ആര്‍എസ്എസ് .ശബരിമല വിഷയം സജീവ ചര്‍ച്ചയാണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ആര്‍എസ്എസ്...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുകള്‍ കാറ്റില്‍പറത്തി ആര്‍എസ്എസ് .ശബരിമല വിഷയം സജീവ ചര്‍ച്ചയാണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ആര്‍എസ്എസ് നിര്‍ദ്ദേശം.

SHARE

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പൂര്‍ണ്ണമായും തള്ളികളഞ്ഞ്‌ വിഷയം പൊതുസമൂഹത്തിന് മുന്‍പില്‍ ചര്‍ച്ച ചെയ്യാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.

ശബരിമല വിഷയം ആളിക്കത്തിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുകയുള്ളൂയെന്നാണ് ആര്‍എസ്എസിന്റെ നിലപാട്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ബിഎംഎസ് ആസ്ഥാനത്തു ചേര്‍ന്ന സംഘപരിവാര്‍യോഗത്തില്‍ ശബരിമല വിഷയം ചര്‍ച്ചചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു.

വിവിധ ഹിന്ദു സംഘടനകളുടെ ബാനറില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പപ്പില്‍ സജീവമായി നിര്‍ത്താനാണ് ആര്‍എസ്എസ് പദ്ധതി. കമ്മിഷന്റെ നിയന്ത്രണങ്ങളൊന്നും അപ്പോള്‍ ബാധകമാകില്ലെന്ന നിലപാടാണ് ആര്‍എസ്എസിന്.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് സീറ്റുകളില്‍ ഈ നീക്കം ഗുണം ചെയ്യുമെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി. ബിജെപി സംസ്ഥാന  അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് നേതാവ് ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ യോ​ഗത്തിൽ പങ്കെടുത്തതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.