Home KeralaFocus പാർട്ടി ഓഫീസിൽ പീഢനം; വാർത്ത വ്യാജം; സത്യം പുറത്ത് വിട്ട് ദേശീയ മാധ്യമം എൻഡിടിവി; വ്യാജ...

പാർട്ടി ഓഫീസിൽ പീഢനം; വാർത്ത വ്യാജം; സത്യം പുറത്ത് വിട്ട് ദേശീയ മാധ്യമം എൻഡിടിവി; വ്യാജ വാർത്ത കൊടുത്തവർ കുടുങ്ങും

1177
0
SHARE

ചെര്‍പ്പുളശ്ശേരിയില്‍ യുവതി പീഡിപ്പിക്കപ്പെട്ടത് സ്വന്തം വാടക വീട്ടില്‍ വെച്ചെന്ന് പൊലീസ്. പ്രതി എന്ന് ആരോപിക്കുന്ന ആള്‍ സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് കണ്ടെത്തി. സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിന് കേസുമായി ബന്ധമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞെന്നും പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ടു ചെയ്യുന്നു.

നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ചെര്പ്പുളശ്ശേരിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ താന്‍ ചെര്പ്പുളശ്ശേരി സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് യുവതി പൊലീസിന് മൊഴി നൽകുകയായിരുന്നു.

താന്‍ കഴിഞ്ഞ ജൂണില്‍ എസ്എഫ്ഐ നേതാവിനാല്‍ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു യുവതി ആശുപത്രി അധികൃതരോടും, പിന്നീട് പൊലീസിനോടും പറഞ്ഞത്. കോളെജ് മാഗസിന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്ട്ടി ഓഫീസിലെത്തിയപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നായിരുന്നു യുവതിയുടെ മൊഴി.

എന്നാല്‍ തങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ പെണ്കുഴട്ടിയുടെ മൊഴിയില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.’ യുവതിക്ക് പീഡിപ്പിച്ചയാളെ സമൂഹമാധ്യമങ്ങള്‍ വഴി പരിചയം ഇല്ല. പീഡിപ്പിക്കപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്നത് പെണ്‍കുട്ടിയുടെ വാടക വീട്ടില്‍ വെച്ചാണ്. ഞങ്ങളുടെ അന്വേഷണത്തില്‍ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസുമായി ഇതിന് ബന്ധം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രതിചേര്ക്കപ്പെട്ട വ്യക്തിയുടെ വര്‍ക്ക് ഷോപ് ഏരിയാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്താണ്. ഇയാള്ക്ക് സിപിഐഎമ്മുമായി ബന്ധം ഇല്ല. പെണ്കുട്ടിയുടെ വീട്ടുകാര്‍ സിപിഐഎം അനുഭാവികളാണ്’- പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്ട്ടുട ചെയ്യുന്നു. സത്യം പുറത്ത് വന്നതോടെ കേരളത്തിലെ ഇടത് വിരുദ്ധ മാധ്യമങ്ങൾ കുടുങ്ങും. ഡിവൈഎഫ്ഐയുടെ പരാതിയിൽ വ്യാജ വാർത്തയ്ക്കെതിരെ കേസെടുക്കാനുള്ള വഴി തെളിയിക്കുകയാണ്

ശാസ്ത്രീയമായും സത്യസന്ധവുമായ അന്വേഷണം പ്രസ്തുത കേസില്‍ വേണമെന്ന് സ്ഥലത്തെ പ്രാദേശിക സിപിഐഎം നേതാക്കള്‍ ആവശ്യപ്പെട്ടതായും റിപ്പോര്ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഉടന്‍ പുറത്തു വരണമെന്ന് പാലക്കാട് എം.പി എം.ബി രാജേഷും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കേസില്‍ പ്രതിചേര്ക്കപ്പെട്ട യുവാവിന്റെ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. യുവതിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞതായി റിപ്പോര്ട്ടു ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.