Home KeralaFocus കെ വി തോമസ് ബിജെപിയിലേക്കോ; പത്തനംതിട്ട സ്ഥാനാർത്ഥിയാകുമെന്ന് സൂചന

കെ വി തോമസ് ബിജെപിയിലേക്കോ; പത്തനംതിട്ട സ്ഥാനാർത്ഥിയാകുമെന്ന് സൂചന

783
0
SHARE

പത്തനംതിട്ടയിൽ മത്സരിക്കാൻ മുതിർന്ന കോൺ​ഗ്രസ് നേതാവെത്തുമെന്ന സൂചന പുറത്തു വന്നിരിക്കുകയാണ്. ടോം വടക്കന് പിന്നാലെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുതിർന്ന കോൺ​ഗ്രസ് നേതവ് ബിജെപിയിലെത്തുമെന്നും അദ്ദേഹമായിരിക്കും പത്തനംതിട്ട സ്ഥാനാർത്ഥിയെന്നുമാണ് സൂചനയാണുണ്ടാകുന്നത്. അങ്ങനെയൊരാൾ വരുന്നെങ്കിൽ അതിന് ഏറ്റവും കൂടതൽ സാധ്യത കൽപിക്കുന്നത് കോൺ​ഗ്രസിന്റെ എറണാകുളം സിറ്റിങ്ങ് എം.പിയായ കെ വി തോമസിനാണ്. കോൺ​ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെ വി തോമസിന്റെ ഭാ​ഗത്തു നിന്നുണ്ടായ പ്രതികരണം വളരെ രൂക്ഷമായിരുന്നു. കൂടതെ വാ​ഗ്ദാനങ്ങളുമായി കെ വി തോമസിനെ സമീപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും അതിരൂക്ഷമായാണ് കെ വി തോമസ് പ്രതികരിച്ചത്. തന്നെ കോൺ​ഗ്രസ് പാർട്ടി ചതിക്കുകയായിരുന്നു എന്നു പറയാൻ പോലും തോമസ് മടി കാണിച്ചില്ല. അന്ന് ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമാങ്ങളുടെ ചോദ്യങ്ങൾക്കും മൗനം മാത്രമായിരുന്നു തോമസിന്റെ മറുപടി. കൂടാതെ തോമസിനെ ബിജെപിയിൽ എത്തിക്കാൻ ശക്തമായ നീക്കം നടത്തിയിരുന്നു ബിജെപി. വാ​ഗ്ദാനങ്ങളിൽ ബിജെപി നേതാക്കൾ കിട്ടാക്കനിയായി കാണുന്ന പത്തനംതിട്ട സീറ്റു വച്ചു നീട്ടിയാൽ കെ വി തോമസ് ബിജെപി പാളയത്തിലേക്കെത്തിയേക്കാം. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പേര് മാത്രം ഒഴിച്ചിട്ട് ബിജെപി പട്ടിക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് തന്നെ രണ്ടാം ഘട്ട പ്രഖ്യാപനം ഉണ്ടായേക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവിന്റെ പേരായിരിക്കും പത്തനംതിട്ടയിൽ പ്രഖ്യാപിക്കുക എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ പാർലമെന്റ് അംഗമായി തുടർന്ന മുതിർന്ന നേതാവിനെ തന്നെയാണ് ബിജെപി സ്ഥാനാർഥിയാക്കുന്നത്. ക്രിസ്ത്യൻ വോട്ട് ബാങ്ക് കൂടിയായ മണ്ഡലത്തിൽ സഭകൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സ്ഥാനാർത്ഥിയെ തന്നെയാണ് ബിജെപി ഇറക്കാനിരിക്കുന്നതെന്നാണ് സൂചന. എന്നാൽ, ക്രിസ്ത്യൻ സഭാംഗം കൂടിയായ സ്ഥാനാർഥിയുടെ പ്രഖ്യാപനം ബിജെപി, കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കിയേക്കും. ബിജെപി സംസ്ഥാനാധ്യക്ഷൻ പി. എസ് ശ്രീധരൻ പിള്ള, എം. ടി രമേശ്, കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളായിരുന്നു പത്തനംതിട്ടയിൽ പരിഗണിച്ചിരുന്നത്. എന്നാൽ, ഇവരേക്കാൾ ശക്തനായ നേതാവ് വേണമെന്ന ചിന്തയെ തുടർന്നാണ് ക്രിസ്ത്യൻ സഭാംഗം കൂടിയായ മുൻ കേന്ദ്രമന്ത്രിയെ ബിജെപി നേതൃത്വം പരിഗണിക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവിന് വേണ്ടി വഴി മാറി കൊടുക്കാൻ കെ.സുരേന്ദ്രനും ശ്രീധരൻപിള്ളക്കും കേന്ദ്രം നിർദേശം നൽകുതിയതായും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.