Home Don't Miss കോഴ വിവാദത്തില്‍ കുരുങ്ങി ബിജെപി. കാവല്‍ക്കാരന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്.

കോഴ വിവാദത്തില്‍ കുരുങ്ങി ബിജെപി. കാവല്‍ക്കാരന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്.

849
0
SHARE

ബി എസ് യദൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനായിയാണ് ബി.ജെ.പി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും 1800 കോടി രൂപ നല്‍കിയെന്ന വെളിപ്പെടുത്തലുമായി കാരവന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയതായാണ് കാരവന്‍ ന്യൂസ് മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകളും സഹിതമാണ് കാരവന്‍ മാഗസിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

യദൂരപ്പയുടെ ഡയറിക്കുറിപ്പില്‍ വിവിധ ബിജെപി നേതാക്കള്‍ക്ക്് നല്‍കിയ പണത്തെ കുറിച്ച് വ്യക്തമായി തന്നെ പറയുന്നുണ്ട്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്കും 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായിയാണ് കാരവന്‍ മാഗസിന്‍ പുറത്തുവിട്ട യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നത്.
ഇതുകൂടാതെ
നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കിയതായും ഡയറിയില്‍ രേഖപ്പെടുത്തിട്ടുണ്ട്. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ജഡ്ജിമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് 50 കോടിയും നല്‍കിയതായും ഡയറിയില്‍ രേഖപ്പെടുത്തലുകള്‍ ഉണ്ട്. 2009ലേതാണ് ഈ ഡയറിക്കുറിപ്പുകളെന്നാണ് കാരവന്‍ മാഗസിന്‍ പറയുന്നത്.
2009 ജനുവരി 17,18 തിയ്യതികളിലേതാണ് പുറത്തു വന്ന ഈ ഡയറിക്കുറിപ്പുകള്‍.

ഡയറിയുടെ പകര്‍പ്പ് പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു കഴിഞ്ഞു. പുറത്തുവന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ലോക്പാലിലെ ആദ്യ കേസായി ഇത് പരിഗണിക്കണമെന്നും ‘കാവല്‍ക്കാരന്‍’ ഇതിന് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.