Home CheesyDays ‘രാജുവേട്ടാ കട്ട വെയ്റ്റിങ്’, ‘ഞാനും വെയിറ്റിംഗ് ആണു ചേച്ചീ’; സോഷ്യൽ മീഡയിയിൽ തരം​ഗമായി പ്രിഥ്വി സുപ്രിയ...

‘രാജുവേട്ടാ കട്ട വെയ്റ്റിങ്’, ‘ഞാനും വെയിറ്റിംഗ് ആണു ചേച്ചീ’; സോഷ്യൽ മീഡയിയിൽ തരം​ഗമായി പ്രിഥ്വി സുപ്രിയ സംഭാഷണം

217
0
SHARE

മലയാള സിനിമ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുയാണ് ലൂസിഫര്‍ തിയേറ്ററിലെത്താൻ. മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നായകനായി മോഹന്‍ലാല്‍ എന്നവയാണ് ആരാധകരെ ചിത്രത്തിനായുള്ള കാത്തിരിപ്പ് വർധിപ്പിച്ചത്.വറിലീസ് അടുത്തതോടെ പുറത്ത് വിട്ട ക്യാരക്റ്റർ പോസ്റ്ററും ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് ഷെയര്‍ ചെയ്ത ഒരു ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ ഭാര്യ സുപ്രിയയും കമന്റുമായി എത്തി. ‘രാജുവേട്ടാ കട്ട വെയ്റ്റിങ്’ എന്നായിരുന്നു ഈ ചിത്രത്തിനു സുപ്രിയ നല്‍കിയ കമന്റ്. ഉടന്‍ തന്നെ എത്തി പൃഥ്വിയുടെ മറുപടിയും എത്തി, ‘ഞാനും വെയിറ്റിംഗ് ആണു ചേച്ചീ’. നിരവധി പേരാണ് ഇരുവരുടെയും കമന്റിന് ലൈക്കുമായി എത്തിയത്. ഇതിനു മുമ്പും താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലെ രസകരമായ കമന്റിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 48 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രം മുമ്പ് അറിയിച്ചിരിക്കുന്നതു പോലെ ഈ മാസം 28 ന് തന്നെ തിയേറ്ററിലെത്താനിരിക്കെ ട്രെെലർ ഇന്ന് രാത്ര 9ന് പുറത്ത് വിടും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.