Home KeralaFocus അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു: മുഖ്യമന്ത്രിയുടെ ഓഫീസ്

അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു: മുഖ്യമന്ത്രിയുടെ ഓഫീസ്

72
0
SHARE

ന്യൂസിലൻഡിൽ ഭീകരാക്രമണത്തിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക റൂട്സ് ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഹൈക്കമ്മീഷണർ ന്യൂസിലൻഡ് പോലീസ് അധികൃതരുമായി സംസാരിച്ചിരുന്നു. 24 മണിക്കൂറിനകം മൃതദേഹം വിട്ടു നൽകുമെന്നാണ് പോലീസ് അധികൃതർ ഹൈക്കമ്മീഷണറെ ഞായറാഴ്ച കാലത്ത് അറിയിച്ചത്. മൃതദേഹം വിട്ടുകൊടുത്താൽ നാല് ദിവസത്തിനകം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് നോർക റൂട്സ് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.