Home PoliticsRetold അറ്റിങ്ങൽ, കോഴിക്കോട്, തൃശ്ശുർ മണ്ഡലങ്ങളിലും തർക്കം ശക്തം; കാലിനുറപ്പിലാതെ കോൺ​ഗ്രസും; തമ്മിലടിക്കുന്നവരെ സ്വാ​ഗതം ചെയ്ത് ബിജെപിയും

അറ്റിങ്ങൽ, കോഴിക്കോട്, തൃശ്ശുർ മണ്ഡലങ്ങളിലും തർക്കം ശക്തം; കാലിനുറപ്പിലാതെ കോൺ​ഗ്രസും; തമ്മിലടിക്കുന്നവരെ സ്വാ​ഗതം ചെയ്ത് ബിജെപിയും

369
0
SHARE

തെരഞ്ഞെടുപ്പടുക്കുന്നതോടെ കോൺ​ഗ്രസ്,ബിജെപി പാർട്ടികൾക്കുള്ളിൽ പുകയുന്ന തർക്കങ്ങളും തമ്മിലടികളും മറനീക്കി പുറത്തു വന്നിരിക്കുകയാണ്. സ്വന്തം പാർട്ടികളോടും അണികളോടും യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവർക്ക് നാടിനോട് എന്ത് പ്രതിബദ്ധതയാണുണ്ടാവുകയെന്ന് ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.

തമ്മിലടി കാരണം കൃത്യമായ സ്ഥാനാർത്ഥി നിർണ്ണയം നടത്താൽ പോലും കോൺ​ഗ്രസിനും ബിജെപിക്കും ഇതുവരെ സാധിച്ചിട്ടില്ല. പത്തനംതിട്ടയിൽ നേരത്തെ നിലനിൽക്കുന്ന തർക്കം ബിജെപിയിൽ ശക്തമാവുകയും ആറ്റിങ്ങൽ, കോഴിക്കോട്, തൃശ്ശൂർ മണ്ഡലങ്ങളിൽ തമ്മിലടി ആരംഭിക്കുകയും ചെയ്തു. അറ്റിങ്ങലിൽ പി കൃഷ്ണദാസിനെ മത്സരിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ആറ്റിങ്ങലിൽ സീറ്റ് ശോഭ സുരേന്ദ്രന് നൽകാമെന്ന തീരുമാനമാണ് ഇപ്പോഴുണ്ടാകുന്നത്. എന്നാൽ ആറ്റിങ്ങലിൽ തനിക്ക് മത്സരിക്കാൻ തൽപര്യമില്ലെന്നാണ് ശോഭ സുരേന്ദ്രൻ അറിയിച്ചിരിക്കുന്നത്. തൃശ്ശൂർ സീറ്റാണ് ശോഭ സുരേന്ദ്രൻ ആവശ്യപ്പെടുന്നത്. എന്നാൽ തൃശ്ശൂരിൽ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ ടോം വടക്കനെ നിർത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ തൽപര്യം.

പത്തനംതിട്ട ആവശ്യപ്പെട്ട കെ സുരേന്ദ്രന് കോഴിക്കോട് നൽകാമെന്നാണ് നേതൃത്വത്തിന്റെ എന്നാൽ കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ തൽപര്യമില്ലെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കുന്നത്. പത്തനംതിട്ടയോ തൃശ്ശുരോ വേണമെന്നാണ് എം ടി രമേശിന്റെ ആവശ്യം. വയനാട്, അറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങൾ ചൊല്ലിയുള്ള തർക്കം കോൺ​ഗ്രസിലും ശക്തമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.