Home PoliticsRetold എറണാകുളം നൽ‍കാം; കെ വി തോമസിന് വാ​ഗ്ദാനങ്ങളുമായി ബിജെപിയും രം​ഗത്ത്

എറണാകുളം നൽ‍കാം; കെ വി തോമസിന് വാ​ഗ്ദാനങ്ങളുമായി ബിജെപിയും രം​ഗത്ത്

237
0
SHARE

എറണാകുളത്തെ സിറ്റിങ്ങ് എം.പിയായ കെ വി തോമസിന് വാ​ഗ്ദാനങ്ങളുമായി ബിജെപിയും രം​ഗത്ത്. ബിജെപിയിലേക്കെത്തിയാൽ എറണാകുളം സീറ്റിൽ മത്സരിക്കാനുള്ള അവസരം നൽകാമെന്നാണ് ബിജെപി നേതൃത്വം തോമസിനെ അറിയിച്ചിരിക്കുന്നത്. എറണാകുളത്ത് സീറ്റ് നഷ്ടമായതിനോട് വളരെ ക്ഷുഭിതനായാണ് കെ വി തോമസ് പ്രതികരിച്ചത്, തനിക്ക് പ്രായമയത് തന്റെ കുറ്റമല്ലെന്ന് പറഞ്ഞ തോമസ്, തന്നെ ചതിക്കുകയായിരുന്നു എന്ന് കൂടി കൂട്ടിചേർത്തു. ബിജെപിയിലേക്കെത്തുമോ എന്നതിൽ മൗനം മാത്രമായിരുന്നു തോമസിന്റെ മറുപടി.
ടോം വടക്കന്റെ നേതൃത്വത്തിൽ തോമസിനെ ബിജെപിയിലെത്തിക്കാനായി ബിജെപി പ്രയോ​ഗിച്ചരിക്കുന്ന അടവ് എറണാകുളം സീറ്റ് നൽകാമെന്നതാണ്. ഇതുസംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വവും കെ വി തോമസിനോട് ഫോണിൽ സംസാരിച്ചിരുന്നു. ബിജെപിയുമായി അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും സമ്മർദ്ദം ശക്തമാക്കി കെ വി തോമസിനെ ബിജെപിയിലെത്തിക്കാനാകുമെന്ന പ്രതിക്ഷയിലാണ് ബിജെപി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.