Home PoliticsRetold വടക്കൻ എവിടെ; ബിജെപി കേരളത്തിന് കേന്ദ്രത്തിന്റെ രൂക്ഷവിമർശനം; പത്തനംതിട്ടയിൽ തമ്മിലടി

വടക്കൻ എവിടെ; ബിജെപി കേരളത്തിന് കേന്ദ്രത്തിന്റെ രൂക്ഷവിമർശനം; പത്തനംതിട്ടയിൽ തമ്മിലടി

1023
0
SHARE

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലും കേരളത്തിലെ ബിജെപി സ്ഥാനർത്ഥി നിർണ്ണയത്തിൽ തിരൂമാനമാകാതെ തർക്കം തുടരുകയാണ്. ഇതിനിടയിലാണ് കേരളം സമ്മർപ്പിച്ച സാധ്യത പട്ടികയിക്ക് കേന്ദ്രത്തിന്റെ വിമർശനമുണ്ടാകുന്നത്. കോൺ​ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന് സാധ്യത പട്ടികയിൽ പോലും അവസരം നൽകാത്തതാണ് കേന്ദ്രത്തെ ചോടിപ്പിച്ചത്.

ശനിയാഴ്ച കേന്ദ്ര- കേരള നേതയത്വങ്ങൾ തമ്മിൽ ചർച്ച നടത്തിയിരുന്നെങ്കിലും സ്ഥാനാർത്തിത്വത്തിൽ തീരുമാനമായില്ല. പത്തനംതിട്ടയിലാണ് ഏറ്റവും വലിയ പിടിവലി നടക്കുന്നത്. പത്തനംതിട്ടയിൽ മത്സരിക്കാൻ നേരത്തെ തന്നെ ബിജെപി നേതാക്കളയ കെ സുരേന്ദ്രൻ, പി എസ് ശ്രീധരൻപിള്ള, എം ടി രമേശ് എന്നിവർ തൽപര്യം അറിയിച്ചിരുന്നു. പത്തനംതിട്ട ലഭിച്ചില്ലെങ്കിൽ മറ്റൊരിടത്തും മത്സരിക്കാൻ തയ്യാറല്ലെന്നാണ് ഇവരുടെ പ്രതികരണം. തുടക്കത്തിൽ മുതൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ട സീറ്റ് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അൽഫോൺസ് കണ്ണാന്താനവും രം​ഗത്തെത്തിയതോട് സീറ്റ് തർക്കം തമ്മിലടിയിലേക്കെത്തിയിരിക്കുകയാണ്.

അറ്റിങ്ങൾ സീറ്റിലും തർക്കം നിലനിൽക്കുന്നുണ്ട് നേരത്തെ പി കൃഷ്ണദാസിനെ ആറ്റിങ്ങൽ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിൽ അവിടെ ശോഭ സുരേന്ദ്രനെ പരി​ഗണിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.