Home GlobalVoice ന്യൂസിലാന്റ് ഭീകരാക്രമണം: പ്രതി വലതു പക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരൻ ബ്രെന്റൺ ടാരന്റൻ പിടിയിൽ

ന്യൂസിലാന്റ് ഭീകരാക്രമണം: പ്രതി വലതു പക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരൻ ബ്രെന്റൺ ടാരന്റൻ പിടിയിൽ

236
0
SHARE

ന്യൂസിലാൻഡിൽ ഭീകരാക്രമണം നടത്തിയയാളെ അറസ്റ്റു ചെയതതായി പ്രധാനമന്ത്രി ജസീന്ത ആർഡർ അറിയിച്ചു. കൊല്ലപ്പൊട്ടവരുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായി പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വലതു പക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരൻ ബ്രെന്റൺ ടാരന്റനെ ആക്രമം നടത്തിയതെന്നാണ് സ്ഥിരീകരണം. ഇതു രണ്ടാം തവണയാണ് അക്രമം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രധനമാന്ത്രി വാർത്തസമ്മേളനത്തിൽ പങ്കെടുത്ത് വിശദീകണം നൽകുന്നത്.

തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും ജസീന്ത പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക്, രണ്ട് ഷോട്ട്ഗണ്‍, ഒരു ലിവര്‍ ആക്ഷന്‍ ഗണ്‍ തുടങ്ങിയവയുമായാണ് ഇയാള്‍ 49 പേരെ കൊലപ്പെടുത്തിയത്. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി ഇയാള്‍ സംപ്രേഷണം ചെയ്തിരുന്നു.

ഒരു തോക്കിന്‍റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ന്യുസീലൻഡിലെ ചെറുപട്ടണമായ ക്രൈസ്റ്റ്ചർച്ചിലുള്ള രണ്ട് മുസ്ലീം പള്ളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.