Home Newspool ഉമ്മൻ ചാണ്ടിയും മുല്ലപ്പളിയും വേണുഗോപാലും കളത്തിലിറങ്ങില്ല, പരാജയഭീതിയിൽ കോൺഗ്രസ്, സ്ഥാനാർഥി പട്ടിക വൈകിട്ട് പ്രഖ്യാപിക്കും

ഉമ്മൻ ചാണ്ടിയും മുല്ലപ്പളിയും വേണുഗോപാലും കളത്തിലിറങ്ങില്ല, പരാജയഭീതിയിൽ കോൺഗ്രസ്, സ്ഥാനാർഥി പട്ടിക വൈകിട്ട് പ്രഖ്യാപിക്കും

SHARE

ലോക് സഭ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ മത്സരിക്കില്ല. ഉമ്മൻ ചാണ്ടിയും, മുല്ലപ്പള്ളി രാമചന്ദ്രനും, കെ.സി.വേണുഗോപാലും മത്സരിക്കാനില്ല എന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതേസമയം സ്ഥാനാർഥി പട്ടിക ഇന്ന് വൈകിട്ട് ആർ മണിയോടെ പുറത്ത് വിടുമെന്നും നേതാക്കൾ വ്യക്തമാക്കി. കേന്ദര നേതൃത്വവുമായുള്ള യോഗത്തിന് ശേഷമാകും പട്ടിക പുറത്ത് വിടുക. സിറ്റിംഗ് എം.പി.മാരെ മത്സരിപ്പിക്കും എന്ന നിലപാടിൽ നിന്നും കോൺഗ്രസ് പിന്നോട്ട് പോയിരിക്കുകയാണ്. എറണാകുളം ഉൾപ്പടെയുള്ള മണ്ഡലത്തിൽ ഇതോടെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായി. ആലപ്പുഴയിലും വടകരയിലും ഇക്കുറി കോൺഗ്രസ് തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്, ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കൾ മത്സരത്തിൽ നിന്നും വിട്ടു നിൽക്കുന്നത് എന്ന് ഇതിനോടകം ചർച്ച വന്നു കഴിഞ്ഞു. ഏതായാലും ഇന്ന് വൈകിട്ടോടെ സ്ഥാനാർത്ഥിപട്ടിക പുറത്ത് വിടും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.